Kerala

പി.എസ്.സി പിണറായി സർവീസ് കമ്മീഷനാക്കിയെന്നു ചെന്നിത്തല

പി.എസ്.സി റാങ്ക് ലിസ്​റ്റിൽ ഉൾപ്പെട്ട് ജോലി കാത്തുകഴിയുന്ന നിരവധി ഉദ്യോഗാർഥികളെ തഴഞ്ഞ് പാർട്ടി പ്രവർത്തകരെ സർക്കാർ പിൻവാതിലിലൂടെ നിയമിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പബ്ലിക് സർവിസ് കമീഷനെ പിരിച്ചുവിട്ട് പിണറായി സർവിസ് കമീഷനാക്കി.യു.ഡി.എഫ് അധികാരത്തിൽ വന്നാൽ ഇത്തരം നിയമനങ്ങൾ പുനഃപരിശോധിച്ചു കുറ്റക്കാരെ ശിക്ഷിക്കുമെന്നും ചെന്നിത്തല പറഞ്ഞു.

അതേ സമയം, അർഹത മറികടന്ന് രാഷ്ട്രീയ നിയമനങ്ങൾ നടത്തിയതിനു കൂടുതൽ തെളിവുകൾ പുറത്ത് വന്നു. സർക്കാർ സ്ഥാപനമായ സ്കോൾ കേരളയിൽ 55 പേരെ സ്ഥിരപ്പെടുത്താൻ സർക്കാർ നീക്കം നടക്കുന്നുണ്ട്. ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ എ റഹീമിൻറെ സഹോദരി എൻ ഷീജയെ ഉൾപ്പെടെയാണ് നിയമിക്കുന്നത്. ദേശാഭിമാനി ജിവനക്കാരുടെ ഭാര്യമാരും നിയമന പട്ടികയിലുണ്ട്.

സ്ഥിരനിയമനം അടുത്ത മന്ത്രിസഭായോഗത്തിന്റെ പരിഗണനക്ക് വന്നേക്കും. എൽ.ഡി.എഫ് സർക്കാറിന്റെ കാലത്ത് നിയമിതരായ 55 പേർക്കാണ് സ്ഥിരം നിയമനം ലഭിക്കുക. അതെ സമയം യു.ഡി.എഫ് സർക്കാറിന്റെ കാലത്ത് നിയമിതരായ 28 പേരെ സ്ഥിരപെടുത്തില്ല. എംബി രാജേഷിന്റെ ഭാര്യയുടെ നിയമനത്തിൽ അനധികൃതമാണെന്നു ആരോപിച്ചു യൂത്ത് കോൺഗ്രസ് കാലടി സർവകലാശാലയിലേക്ക് മാർച്ച് നടത്തി.