Kerala

‘തിരുവനന്തപുരത്തെ ബിജെപി ജില്ലാ കമ്മിറ്റി അംഗം സിപിഐഎമ്മിനൊപ്പം’; കുറിപ്പുമായി വി ജോയ്

ലോക് സഭാ തെരഞ്ഞെടുപ്പ് പടിവാതില്‍ വന്ന് നില്‍ക്കേ തിരുവനന്തപുരത്ത് ബിജെപി ജില്ല കമ്മിറ്റി അംഗം നെല്ലിനാട് ശശി പാര്‍ട്ടി വിട്ട് സിപിഐഎമ്മിന് ഒപ്പം ചേര്‍ന്നു. ആറ്റിങ്ങല്‍ ഇടത് സ്ഥാനാര്‍ത്ഥി വി. ജോയ് തന്നെയാണ് വിവരം തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവച്ചത്. ശശി ആറ്റിങ്ങല്‍ ഇടത് സ്ഥാനാര്‍ത്ഥി വി. ജോയിയുടെ സ്വീകരണത്തില്‍ പങ്കെടുത്തു കൊണ്ടാണ് കര്‍ഷകമോര്‍ച്ചയുടെ മുന്‍ ജില്ല സെക്രട്ടറി കൂടിയായ നെല്ലിനാട് ശശി നിലപാട് വ്യക്തമാക്കിയത്. വി ജോയ് ഫേസ്ബുക്കിൽ കുറിച്ചത് ബിജെപി ജില്ലാ നേതാവ് സിപിഐഎമ്മിനൊപ്പം […]

Kerala

അജീഷിന്‍റെ കുടുംബത്തിന് 50 ലക്ഷം രൂപ നഷ്ടപരിഹാരവും,സർക്കാർ ജോലിയും നൽകണം; രമേശ് ചെന്നിത്തല

മാനന്തവാടിയിൽ ആന ഒരാളെ ചവിട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ സർക്കാരിൻ്റെയും വനം വകുപ്പ് ഉദ്യേഗസ്ഥരുടെ ഭാഗത്ത് നിന്നുണ്ടായ ഗുരുതരമായ കൃത്യവിലോപമാണെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല പറഞ്ഞു. ഇത് മൂന്നാം തവണയാണ് വന്യ ജീവികളുടെ ആക്രമണം മൂലം ഇത്തരം സംഭവുണ്ടാകുന്നത്. സംഭവം നടക്കുമ്പോമോത്രമാണ് സർക്കാരും വനം വകുപ്പും ഉണരുന്നത്. ഇത് കാരണം നഷ്ടപ്പെട്ടത് വിലപ്പെട്ട ജീവനുകളാണ്. പ്രശ്നത്തിന് ശാശ്വത പരിഹാരം കാണുന്നതിൽ ജില്ലാ ഭരണകൂടവും സർക്കാരും പൂർണ്ണമായും പരാജയപ്പെട്ടു. അത് കൊണ്ടാണ് ജനങ്ങളുടെ പ്രതിഷേധേം ഇത്രത്തോളം വ്യാപകമാകുന്നത്. […]

Kerala

‘സിപിഎമ്മിന്റേത് നെറികെട്ട രാഷ്ട്രീയപ്രവര്‍ത്തനം’: അന്‍സലിൻ്റെ കാലുപിടിച്ച് ക്ഷമപറയണമെന്ന് കെ സുധാകരന്‍

സിപിഐഎമ്മും പാര്‍ട്ടി പത്രവും നടത്തുന്ന നെറികെട്ട രാഷ്ട്രീയപ്രവര്‍ത്തനത്തിന്റെ ഇരയാണ് കെഎസ്‌യു സംസ്ഥാന കണ്‍വീനര്‍ അന്‍സല്‍ ജലീലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെയും മറ്റു നേതാക്കളെയും വേട്ടയാടിയതിനു സമാനമാണ് അന്‍സല്‍ ജസീലിനെതിരായ സിപിഐഎമ്മിൻ്റെ വ്യാജാരോപണങ്ങള്‍. പിണറായിയുടെ പൊലീസ് അന്വേഷിച്ചിട്ടുപോലും കേസ് കെട്ടിച്ചമച്ചതാണെന്നു തെളിഞ്ഞു. നാണവും മാനവും ഉണ്ടെങ്കിൽ സിപിഐഎം അന്‍സലിൻ്റെ കാലുപിടിച്ച് ക്ഷമപറയുകയും നഷ്ടപരിഹാരം നല്കുകയും വേണമെന്ന് സുധാകരന്‍ ആവശ്യപ്പെട്ടു. കേരളവര്‍മ കോളജില്‍ ഇലക്ഷന്‍ ജയിച്ച അന്ധവിദ്യാര്‍ത്ഥി ശ്രീക്കുട്ടനെ അട്ടിമറിച്ച എസ്എഫ്‌ഐക്ക്, പാവപ്പെട്ട […]

Kerala

ഗുണ്ടകളാണ് പിണറായി വിജയൻറെ ബോഡിഗാർഡുകൾ, അക്രമം ആവർത്തിച്ചാൽ അതേരീതിയിൽ പ്രതിഷേധിക്കും; കെ സുധാകരൻ

അക്രമം ആവർത്തിച്ചാൽ അതേരീതിയിൽ പ്രതിഷേധിക്കുമെന്ന് കെപിസിസി സംസ്ഥാന അധ്യക്ഷൻ കെ സുധാകരൻ. ഗുണ്ടകളാണ് പിണറായി വിജയൻറെ ബോഡി ഗാർഡുകൾ. ക്രിമിനലുകളാണ് എന്ന് പറഞ്ഞതിൽ തെറ്റുണ്ടോയെന്ന് പരിശോധിക്കണം. കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ ഇതുപോലുള്ള ക്രിമിനൽ ഗുണ്ടകളെയും കൊണ്ട് ഒരു മുഖ്യമന്ത്രി യാത്ര ചെയ്‌തതായി അറിവില്ലെന്നും സുധാകരൻ വ്യക്തമാക്കി. ഇതൊക്കെ ജനങ്ങളെ ഞെട്ടിപ്പിക്കുന്ന കാര്യമാണ്. പൊതു ഫണ്ട് ദൂർത്ത് അടിച്ചു നടത്തുന്ന ജാഥയ്ക്ക് യാതൊരു ഗുണവും ലഭിക്കുന്നില്ല. ഈ നെറികെട്ട പ്രവർത്തന ശൈലി പിണറായി നിർത്തണം. ഇല്ലെങ്കിൽ അതേരീതിയിൽ പ്രതിഷേധിക്കും. […]

Kerala

ചക്കുവള്ളി ക്ഷേത്ര മൈതാനത്തെ നവകേരളാ സദസ് റദ്ദാക്കി; പകരം പുതിയ വേദിയായി

കൊല്ലം ചക്കുവള്ളിയിൽ നവകേരള സദസിന് പുതിയ വേദിയായി. പുതിയ വേദി ചക്കുവള്ളി മൈതാനത്തിന് സമീപം. ക്ഷേത്രമൈതാനം വേദിയായി നൽകിയ ഉത്തരവ് ഹൈക്കോടതി റദ്ദാക്കിയിരുന്നു. അനുമതി നൽകിയ ദേവസ്വം ഉത്തരവ് ആണ് ഹൈക്കോടതി റദ്ദാക്കിയത്. ക്ഷേത്രത്തിന്റെ പ്രവർത്തനങ്ങളെ തടസപ്പെടുത്തുമെന്നതിനാലാണ് നടപടി.(New Venue For Navakerala Sadas in Chakkuvally) കൊല്ലം കുന്നത്തൂർ സ്വദേശി ജെ. ജയകുമാർ, മൈനാഗപ്പള്ളി സ്വദേശി ഓമനക്കുട്ടൻ പിള്ള എന്നിവരാണ് ഹൈക്കോടതിയെ സമീപിച്ചത്. കുന്നത്തൂര്‍ നിയമസഭാ മണ്ഡലത്തിലെ നവകേരള സദസ്സാണ് ചക്കുവള്ളി ക്ഷേത്രത്തോടനുബന്ധിച്ചുള്ള മൈതാനത്ത് നിശ്ചയിച്ചിരുന്നത്. […]

Kerala

‘നവകേരള സദസിനായി സ്‌കൂൾ മതിലും കൊടിമരവും പൊളിച്ച് നീക്കണം’; സംഘാടക സമിതി

നവകേരള സദസിനായി സ്കൂൾ മതിലും കൊടിമരവും പൊളിച്ച് നീക്കാൻ നിർദേശം. പെരുമ്പാവൂർ ബോയ്‌സ് സ്കൂളിന് നിർദേശം നൽകി സ്വാഗത സംഘം ചെയർമാൻ. പരാതിക്കാർക്ക് വരാൻ വേണ്ടിയാണ് മതിലും കൊടിമരവും പൊളിച്ചു നീക്കുന്നത്. നവകേരള ബസിന് സ്‌കൂളിനുള്ളിൽ പ്രവേശിക്കാനും സൗകര്യമൊരുക്കും. പരിപാടിക്ക് ശേഷം മതിലും കൊടിമരവും പുനർനിർമിക്കാമെന്നും വാഗ്ദാനം നൽകി. ഇത് സംബന്ധിച്ച് നവ കേരള സദസ്സ് സംഘാടക സമിതി ചെയർമാൻ ബാബു ജോസഫ് നഗരസഭാ സെക്രട്ടറിക്ക് കത്ത് നൽകി. സ്കൂളിലെ മൈതാനത്തിന്റെ മതിൽ, പഴയ സ്റ്റേജ്, കൊടിമരം […]

Kerala

‘പിണറായി രാജാവാണോ? കോൺഗ്രസ് പ്രവർത്തകരെ അനാവശ്യമായി കരുതൽ തടങ്കലിൽവെക്കുന്നു; വി ഡി സതീശൻ

നവകേരള സദസിന്റെ പേരിൽ സിപിഐഎം അക്രമം അഴിച്ചുവിടുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കോൺഗ്രസ് പ്രവർത്തകരെ അനാവശ്യമായി കരുതൽ തടങ്കലിൽവെക്കുന്നു. അക്രമത്തിന് ആഹ്വാനം നൽകുന്നത് മുഖ്യമന്ത്രിയാണ്. മുഖ്യമന്ത്രിക്ക് അകമ്പടി പോകുന്നത് ആയുധമേന്തിയ ഡിവൈഎഫ്ഐ പ്രവർത്തകർ. കറുപ്പ് കണ്ടാൽ മുഖ്യമന്ത്രിക്ക് കലി. സാമൂഹ്യ ക്ഷേമപെൻഷൻ കുടിശികയുണ്ടായത് സർക്കാരിന്റെ കയ്യിലിരിപ്പ് കാരണമാണ്. സംസ്ഥാനത്ത് നാളികേര സംഭരണം സ്‌തംഭനത്തിലാണ്. സംസ്ഥാനത്ത് ആത്മഹത്യ ചെയ്‌തത്‌ നാല് കർഷകരാണ്. നെൽ കർഷകരുടെ വിഹിതം കിട്ടിയിട്ടില്ലെന്നും വി ഡി സതീശൻ വ്യക്തമാക്കി. അതേസമയം കേരളത്തിന് […]

Kerala

‘കേന്ദ്രം എപ്പോള്‍ പണം നല്കുന്നുവോ അപ്പോള്‍ തീരുന്ന പ്രശ്നമാണിത്’; മുഖ്യമന്ത്രി

യഥാസമയം കേന്ദ്ര ഫണ്ടുകള്‍ ലഭ്യമാകാത്തതുകൊണ്ടാണ് കേരളത്തിന് ബദല്‍ മാര്‍ഗ്ഗങ്ങള്‍ തേടേണ്ടി വരുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്രം സാമ്പത്തികമായി സംസ്ഥാനത്തെ ഞെരുക്കി ശ്വാസം മുട്ടിക്കുകയാണ്. തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിച്ച് സംസ്ഥാനത്തിന്‍റെ ആവശ്യങ്ങളെ തമസ്കരിക്കുന്നു. കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ തന്നെ വസ്തുതാ വിരുദ്ധ പ്രചാരണത്തിന് മുന്നിട്ടിറങ്ങുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.  നമ്മൾ സൗജന്യത്തിനോ ഔദാര്യത്തിനോ ആവശ്യപ്പെടുന്നില്ല. ന്യായമായി നമുക്ക് ലഭിക്കേണ്ട നികുതി വിഹിതം കിട്ടണം എന്ന ആവശ്യമേ ഉന്നയിക്കുന്നുള്ളൂ. ഇക്കാര്യത്തിൽ സംസ്ഥാനങ്ങളോട് ആരോഗ്യപരമായ സമീപനം ആയിരിക്കണം കേന്ദ്രസർക്കാരിന് ഉണ്ടാകേണ്ടത്. […]

Kerala Latest news

‘കേരളത്തിന്റെ ചരിത്ര നിര്‍മ്മിതിയില്‍ നായകന്‍മാര്‍ മാത്രമല്ല നായികമാരുമുണ്ട്’: വീണാ ജോര്‍ജ്

കേരളത്തിന്റെ ചരിത്ര നിര്‍മ്മിതിയില്‍ നായകന്‍മാര്‍ മാത്രമല്ല നായികമാരുമുണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ചരിത്രത്തില്‍ രേഖപ്പെടുത്താതെ പോയ ഒട്ടേറെ സ്ത്രീകളുടെ ജീവിതങ്ങളുണ്ട്. ഓരോ പെണ്‍കുട്ടിയേയും സ്ത്രീയേയും സംബന്ധിച്ച് ‘പെണ്‍ കാലങ്ങള്‍’ എക്‌സിബിഷന്‍ നല്‍കുന്ന പ്രചോദനവും ആത്മവിശ്വാസം വളരെ വലുതാണെന്നും മന്ത്രി പറഞ്ഞു.(Veena George on keraleeyam exhibition) കേരളീയം 2023ന്റെ ഭാഗമായി തിരുവനന്തപുരം അയ്യന്‍കാളി ഹാളില്‍ വനിതാ വികസന കോര്‍പ്പറേഷന്‍ സംഘടിപ്പിച്ച പെണ്‍ കാലങ്ങള്‍ – വനിത മുന്നേറ്റത്തെ കുറിച്ചുള്ള എക്സിബിഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. കേരളത്തിലെ […]

HEAD LINES Kerala

‘ആധുനിക ലോകത്തിന് അനുയോജ്യമായ വിധത്തിൽ മാറിയ പൊലീസ് സേനയാണ് കേരളത്തിലേത്’; മുഖ്യമന്ത്രി

ആധുനിക ലോകത്തിന് അനുയോജ്യമായ വിധത്തിൽ മാറിയ പൊലീസ് സേനയാണ് കേരളത്തിലേതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളപിറവി ദിന പരേഡും പൊലീസ് മെഡൽ വിതരണവും ഉദ് ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. പേരൂർക്കട എസ് എ പി ഗ്രൗണ്ടിലായിരുന്നു ചടങ്ങുകൾ നടന്നത്. ആവശ്യത്തിന് അംഗങ്ങളെ സേനയിൽ നിയമിക്കുമെന്നും വനിതാ പ്രാതിനിധ്യം വർധിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞ 7 വർഷത്തിൽ സംസ്ഥാനത്തെ പൊലീസ് സേനയിലുണ്ടായത് സമാനതകളില്ലാത്ത മാറ്റമാണ്. രാജ്യത്ത് കുറ്റകൃത്യങ്ങളിൽ കോടതി ശിക്ഷ വിധിക്കുന്നതിൽ ഒന്നാം സ്ഥാനത്താണ് കേരളം. കേരള […]