Kerala

ആനയുടെ മരണത്തില്‍ ചിലര്‍ മതത്തേയും വലിച്ചിഴക്കുന്നെന്ന് മുഖ്യമന്ത്രി

വിദ്വേഷ പ്രചാരണം അഴിച്ചുവിടാൻ ചിലർ ഈ ദുരന്തം ഉപയോഗിച്ചതിൽ ഖേദമുണ്ട്. കൃത്യമല്ലാത്ത വിവരണങ്ങളും പകുതി സത്യങ്ങളും അടിസ്ഥാനമാക്കിയുള്ള നുണകൾ സത്യത്തെ ഇല്ലാതാക്കാൻ ഉപയോഗിച്ചു ഭക്ഷണത്തിനായി ജനവാസമേഖലയിലെത്തിയ ഗര്‍ഭിണിയായ പിടിയാന പടക്കം നിറച്ച കൈതച്ചക്ക തിന്ന് ദാരുണമായി ചരിഞ്ഞ സംഭവത്തില്‍ വെറുപ്പ് പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നത് ദുഃഖകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആനയുടെ മരണത്തിലേക്ക് ചിലര്‍ മതത്തേയും വലിച്ചിഴയ്ക്കുന്നു. ദേശീയതലത്തില്‍ ഉയര്‍ന്ന പ്രതിഷേധം മാനിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ആരുടേയും ആശങ്കകൾ വെറുതെയാകില്ലെന്നു ഒരുപാട് പേർ ഇതു സംബന്ധിച്ച് സർക്കാരിനെ സമീപിച്ചു. […]

Kerala

സംസ്ഥാനത്ത്‌ ആരാധനാലയങ്ങള്‍ തുറക്കുന്നത് കേന്ദ്ര നിര്‍ദേശം വന്നതിന് ശേഷം

ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ൽ സാ​ധാ​ര​ണ നി​ല പു​ന​സ്ഥാ​പി​ച്ചാ​ൽ വ​ലി​യ ആ​ൾ​ക്കൂ​ട്ട​മു​ണ്ടാ​കും. സംസ്ഥാനത്ത്‌ ആരാധനാലയങ്ങള്‍ തുറക്കുന്നത് സംബന്ധിച്ച കേന്ദ്രത്തിന്റെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്കായി സര്‍ക്കാര്‍ കാത്തിരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ തു​റ​ക്കാ​മെ​ന്ന് പ​റ​ഞ്ഞെ​ങ്കി​ലും വ​ലി​യ ആ​ൾ​ക്കൂ​ട്ടം പാ​ടി​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. ആ​ൾ​ക്കൂ​ട്ടം കേ​ന്ദ്ര​സ​ർ​ക്കാ​ർ നി​രോ​ധി​ക്കു​ക​യാ​ണ്. രാ​ഷ്ട്രീ​യ സാ​മൂ​ഹി​ക ഒ​ത്തു​ചേ​ര​ലു​ക​ളും ഉ​ത്സ​വ​ങ്ങ​ളും ആ​രാ​ധ​ന​യു​മെ​ല്ലാം ഇ​തി​ൽ​പെ​ടു​മെ​ന്നും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ പ​റ​ഞ്ഞു. മ​ത​നേ​താ​ക്ക​ളു​മാ​യി വീ‍​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സ് വ​ഴി ന​ട​ത്തി​യ ച​ര്‍​ച്ച​യ്ക്ക് ശേ​ഷ​മാ​ണ് മു​ഖ്യ​മ​ന്ത്രി വി​ഷ​യ​ത്തി​ല്‍ പ്ര​തി​ക​രി​ച്ച​ത്. ജൂ​ൺ എ​ട്ട് മു​ത​ൽ ആ​രാ​ധ​നാ​ല​യ​ങ്ങ​ളും മ​ത​സ്ഥാ​പ​ന​ങ്ങ​ളും തു​റ​ക്കാ​മെ​ന്ന് കേ​ന്ദ്രം പ​റ​ഞ്ഞി​ട്ടു​ണ്ട്. […]

Kerala

വൈകിട്ട് ബഡായി ബംഗ്ലാവ് നടത്തുന്ന മുഖ്യമന്ത്രി പ്രവാസികളെ അപമാനിക്കുന്നു: ചെന്നിത്തല

സർക്കാർ പ്രവാസികളോട് കാണിക്കുന്നത് ക്രൂരതയാണെന്ന് രമേശ് ചെന്നിത്തല പ്രവാസികള്‍ക്ക് ക്വാറന്‍റൈന്‍ ഫീസ് ഏര്‍പ്പെടുത്താനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ യുഡിഎഫിന്‍റെ സംസ്ഥാന വ്യാപക പ്രതിഷേധം. യുഡിഎഫ് എംപിമാരുടെയും എംഎല്‍എമാരുടെയും നേതൃത്വത്തില്‍ സെക്രട്ടറിയേറ്റിന് മുന്നിലും കളക്ടറേറ്റുകള്‍ക്ക് മുന്നിലുമാണ് ധര്‍ണ. പ്രവാസികളെ അപമാനിക്കുന്ന മുഖ്യമന്ത്രി പ്രശ്നങ്ങള്‍ ചൂണ്ടിക്കാണിച്ചാല്‍ പരിഗണിക്കുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സർക്കാർ പ്രവാസികളോട് കാണിക്കുന്നത് ക്രൂരതയാണ്. സർക്കാർ ധിക്കാരത്തോടെയാണ് പ്രവർത്തിക്കുന്നത്. വൈകിട്ട് ബഡായി ബംഗ്ലാവ് നടത്തുന്ന മുഖ്യമന്ത്രി പ്രവാസികളെ അപമാനിക്കുകയാണ്. വിദേശത്ത് മരിച്ചവർക്ക് സർക്കാർ ഒരു സഹായവും […]

Kerala

‘അക്കാര്യം പിയൂഷ് ഗോയല്‍ തീരുമാനിക്കേണ്ട, ഇവിടുത്തെ ജനങ്ങള്‍ തീരുമാനിച്ചോളും; റെയില്‍വെ മന്ത്രിക്ക് മറുപടിയുമായി മുഖ്യമന്ത്രി

സംസ്ഥാനത്തെ ജനങ്ങളുടെ താത്പര്യം സംരക്ഷിക്കുന്ന മുഖ്യമന്ത്രിയാണോ അല്ലോയോ എന്നുള്ളത് പിയൂഷ് ഗോയല്‍ അല്ല തീരുമാനിക്കേണ്ടതെന്നും അത് സംസ്ഥാനത്തെ ജനങ്ങളാണെന്നും മുഖ്യമന്ത്രി പറഞ്ഞു മുംബൈയില്‍ നിന്ന് പുറപ്പെടേണ്ട ട്രെയിനിന് കേരള സര്‍ക്കാര്‍ അനുമതി നല്‍കിയില്ലെന്ന് കേന്ദ്രറെയില്‍വെ മന്ത്രി പിയൂഷ് ഗോയലിന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്ത് നിന്ന് പുറത്ത് നിന്ന്‌വരുന്നവര്‍ക്കെല്ലാം സ്വാഗതമാണെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കിയ കാര്യമാണെന്ന് പറഞ്ഞ മുഖ്യമന്ത്രി അതിന് ചില നിര്‍ദേശങ്ങള്‍ പാലിക്കാനുണ്ടെന്നും കൂട്ടിച്ചേര്‍ത്തു. “ലക്ഷക്കണക്കിനാളുകളാണ് സംസ്ഥാനത്തിന് പുറത്തുള്ളത്, ഇവരൊക്കെ ഒന്നിച്ച് വന്നാല്‍ ഇവിടുത്തെ […]

Kerala

കേരളം ലോകത്തിലെ ഏറ്റവും സുരക്ഷിതമായ ഇടം; കോവിഡ‍് പ്രതിസന്ധി കഴിയുമ്പോള്‍ പുതിയ സാധ്യതകള്‍ വരുമെന്ന് മുഖ്യമന്ത്രി

അഞ്ച് വര്‍ഷം കൊണ്ട് തീര്‍ക്കേണ്ട പല പദ്ധതികളും നാല് വര്‍ഷം പൂര്‍ത്തിയാക്കി. നാലാം വര്‍ഷത്തെ പ്രോഗ്രസ് റിപ്പോര്‍ട്ട് ഉടന്‍ പുറത്തിറക്കുമെന്നും പിണറായി പറഞ്ഞു നാലാം വാര്‍ഷികത്തില്‍ സര്‍ക്കാരിന്റെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രി. അഞ്ച് വര്‍ഷം കൊണ്ട് തീര്‍ക്കേണ്ട പല പദ്ധതികളും നാല് വര്‍ഷം പൂര്‍ത്തിയാക്കി. നാലാം വര്‍ഷത്തെ പ്രോഗ്രസ് റിപ്പോര്‍ട്ട് ഉടന്‍ പുറത്തിറക്കുമെന്നും പിണറായി പറഞ്ഞു. വികസന ലക്ഷ്യത്തോടൊപ്പം നാലുവര്‍ഷം ദുരന്തനിവാരണം എന്ന സുപ്രധാന ചുമതല കൂടി ഏറ്റെടുക്കേണ്ടി വന്നു. നിപയും കോവിഡും പ്രളയവും സംസ്ഥാനത്തിന്റെ ലക്ഷ്യങ്ങളെ […]

Kerala

മദ്യശാലകള്‍ തുറക്കും, എസ്.എസ്.എല്‍.സി പ്ലസ് ടു പരീക്ഷകള്‍ മാറ്റി; സംസ്ഥാനത്ത് ലോക് ഡൗൺ ഇളവുകളില്‍ തീരുമാനമായി

ലോക്ഡൌണ്‍ ഇളവുകള്‍ തീരുമാനിക്കാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ‍ ചേര്‍ന്ന യോഗത്തിലാണ് ഇളവുകള്‍ തീരുമാനിച്ചത് സംസ്ഥാനത്ത് ലോക് ഡൗൺ മാനദണ്ഡങ്ങളില്‍ തീരുമാനമായി. ലോക്ഡൌണ്‍ ഇളവുകള്‍ തീരുമാനിക്കാന്‍ ‍ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് ഇളവുകള്‍ തീരുമാനിച്ചത്. യോഗം തുടര്‍ന്നു കൊണ്ടിരിക്കുകയാണ്. പ്രധാന തീരുമാനങ്ങള്‍ ഇങ്ങനെ: കേരളത്തില്‍ മദ്യശാലകള്‍ ബുധനാഴ്ച തുറക്കും മുടിവെട്ടാന്‍ മാത്രം ബാര്‍ബര്‍ ഷോപ്പുകള്‍ തുറക്കാം. അന്തര്‍ജില്ലാ യാത്രകള്‍ക്ക് പാസുകള്‍ വേണം. എസ്.എസ്.എല്‍.സി പ്ലസ് ടു പരീക്ഷകള്‍ മാറ്റി അന്തര്‍ സംസ്ഥാന യാത്രക്ക് കേന്ദ്രത്തിന്‍റെ അനുമതി വേണം കേരളത്തില്‍ ബീവറേജ്സ് […]

India Kerala

സി.എ.എക്കെതിരായ കേരളത്തിന്റെ സമര മുന്നേറ്റത്തെ അപകീർത്തിപ്പെടുത്തുന്ന പരാമർശം പ്രധാനമന്ത്രി തിരുത്തണമെന്ന് പിണറായി

പൗരത്വ നിയമത്തിനെതിരായി കേരളത്തിന്റെ സമര മുന്നേറ്റത്തെ അപകീർത്തിപ്പെടുത്തുന്ന പരാമർശം പ്രധാനമന്ത്രി തിരുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്യ സഭയിൽ കേരളത്തെ ക്കുറിച്ച് നടത്തിയ പരാമർശം വസ്തുതാ വിരുദ്ധവും പ്രതിഷേധാർഹവുമാണ്. ചില സമരങ്ങളില്‍ എസ്.ഡി.പി.ഐ പോലുള്ള തീവ്രവാദ സ്വഭാവമുള്ള സംഘങ്ങളുടെ പങ്കാളിത്തത്തെ കുറിച്ചു നടത്തിയ പരാമർശം ഉത്തമ ബോധ്യത്തിലാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭത്തില്‍ തീവ്രവാദികളുണ്ടെന്ന് പിണറായി വിജയന്‍ പറഞ്ഞിട്ടുണ്ടെന്നും . പ്രതിഷേധങ്ങളുടെ പേരില്‍ ഇവര്‍ കേരളത്തില്‍ അരാജകത്വം സൃഷ്ടിക്കുകയാണെന്നുമായിരിന്നു മുഖ്യമന്ത്രിയെ പരാമര്‍ശിച്ച് മോദി രാജ്യസഭയിൽ […]

India Kerala

പൊലീസിന് മജിസ്റ്റീരിയല്‍ പദവി; സമവായ ചര്‍ച്ചക്ക് തയ്യാറാണെന്ന് മുഖ്യമന്ത്രി

മജിസ്‌റ്റീരിയല്‍ അധികാരത്തോടെ പൊലീസ് കമീഷണറേറ്റുകൾ രൂപീകരിക്കാനുള്ള തീരുമാനത്തിൽ നിന്ന് സർക്കാർ പിന്നോട്ട്. പൊതുചർച്ചക്കും സമവായത്തിനും ശേഷമെ അന്തിമ തീരുമാനമെടുകൂ എന്ന് മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. പൊലീസിന് അനിയന്ത്രിത അധികാരം നൽകുന്ന തീരുമാനം ഐ.പി.എസ് ലോബിക്ക് വേണ്ടിയാണെന്നും പ്രതിപക്ഷം ആരോപിച്ചു. യു.ഡി.എഫ് കാലത്തെടുത്ത തീരുമാനത്തിന്റെ തുടർച്ചയാണ് കമ്മീഷണറേറ്റുകൾ രൂപീകരിക്കാനുള്ള തീരുമാനമെന്നാണ് മുഖ്യമന്ത്രി വിശദീകരിച്ചത്. എന്നാൽ ഇത് സംബന്ധിച്ച വ്യത്യസ്ത അഭിപ്രായങ്ങൾ ഉയർന്നു വന്ന സാഹചര്യത്തിൽ സമവായത്തിന് ശേഷമെ അന്തിമ തീരുമാനത്തിലേക്ക് പോകൂ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. പൊതുസമൂഹത്തിൽ നിന്നുയർന്ന […]

India Kerala

അമൃതാനന്ദമയി കര്‍മസമിതിയുടെ പരിപാടിയില്‍ പങ്കെടുക്കാന്‍ പാടില്ലായിരുന്നുവെന്ന് മുഖ്യമന്ത്രി

അമൃതാനന്ദമയി കര്‍മസമിതിയുടെ പരിപാടിയില്‍ പങ്കെടുക്കാന്‍ പാടില്ലായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അമൃതാനന്ദമയിയെ തെറ്റായ വഴിയിലേക്ക് വിടാന്‍ സംഘപരിവാര്‍ നേരത്തെ തന്നെ ശ്രമം നടത്തിയിരുന്നു. അതില്‍ കുടുങ്ങാതെ മാറി നില്‍ക്കാനുള്ള ആര്‍ജ്ജവം നേരത്തെ അവര്‍ കാണിച്ചിരുന്നുവെന്നും എന്നാല്‍ ഇപ്പോഴത്തെ സംഭവം ആ പ്രതിച്ഛായക്ക് മങ്ങലേല്‍പ്പിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രതിവാര സംവാദ പരിപാടിയായ നാം മുന്നോട്ടിലാണ് മുഖ്യമന്ത്രിയുടെ വിമര്‍ശനം.