Education India Kerala

രണ്ടുഘട്ട പരീക്ഷ രീതി PSC ഉപേക്ഷിച്ചു; LDC, ലാസ്റ്റ്‌ഗ്രേഡ് ഉള്‍പ്പെടെയുള്ള പരീക്ഷകള്‍ക്ക് ഇനി ഒറ്റ പരീക്ഷ

പത്താം ക്ലാസ് അടിസ്ഥാനയോഗ്യതയായ തസ്തികകളിലേക്ക് രണ്ടുഘട്ട പരീക്ഷ എന്ന രീതി പിഎസ്‌സി ഉപേക്ഷിച്ചു. എൽ ഡി ക്ലാർക്ക് ലിസ്റ് ഗ്രേയ്‌ഡ്‌ തസ്തികകളിലേക്ക് ഉൾപ്പെടെ ഇനിമുതൽ ഒറ്റ പരീക്ഷയെ ഉണ്ടാകൂ. നടത്തിയ പരീക്ഷണങ്ങള്‍ സാമ്പത്തികമായി വലിയ തിരിച്ചടിയായതോടെ പ്രാഥമിക പരീക്ഷകള്‍ ഒഴിവാക്കാന്‍ പിഎസ്‌സി തീരുമാനം.എല്ലാ പോസ്റ്റുകളിലേക്കും രണ്ടു പരീക്ഷകളാണ് നടത്തിയിരുന്നത്. ഇതു പിഎസ്‌സിയെ സാമ്പത്തികമായ തകര്‍ത്തു. ലക്ഷങ്ങളാണ് ഇതിലൂടെ പിഎസ്‌സിക്ക് നഷ്ടമായത്. അതേ സമയം ഉദ്യോഗാര്‍ത്ഥികള്‍ക്ക് രണ്ടു പരീക്ഷകള്‍ എഴുതേണ്ട ഗതികേടും ഉണ്ടായി. ഇതോടെയാണ് കൂടുതല്‍ ഉദ്യോഗാര്‍ഥികള്‍ അപേക്ഷിക്കുന്ന […]

Education Kerala

കോളേജ് പ്രിന്‍സിപ്പല്‍ നിയമനം; പട്ടിക അട്ടിമറിച്ചത് ഉന്നത വിദ്യാഭ്യാസ മന്ത്രിയെന്ന് വിവരാവകാശ രേഖ

സംസ്ഥാനത്തെ ഗവ.ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജുകളില്‍ പ്രിന്‍സിപ്പല്‍മാരായി നിയമിക്കേണ്ട പട്ടികയില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു ഇടപെട്ടതായി വിവരാവകാശ രേഖ. സെലക്ട് കമ്മിറ്റി നിര്‍ദേശിച്ച 43 പേരുടെ അന്തിമ പട്ടികയില്‍ തിരുത്തല്‍ വരുത്തിയത് മന്ത്രിയുടെ നിര്‍ദേശപ്രകാരം. പട്ടികയില്‍നിന്നു തഴയപ്പെട്ടവരെ കൂടി ഉള്‍പ്പെടുത്തുന്നതിന് അപ്പീല്‍ കമ്മിറ്റിയെ നിയോഗിക്കുന്നതിനു വേണ്ടിയായിരുന്നു മന്ത്രിയുടെ ഇടപെടല്‍. യുജിസി റഗുലേഷന്‍ പ്രകാരം രൂപീകരിച്ച സെലക്ഷന്‍ കമ്മിറ്റി തയാറാക്കിയ 43 പേരുടെ പട്ടികയാണ് ഇതോടെ മാറ്റിയത്. 110 പേര്‍ അപേക്ഷിച്ചെങ്കിലും യുജിസി മാനദണ്ഡങ്ങള്‍ അനുസരിച്ചു […]

Kerala

പിഎസ്‌സിയില്‍ ഒഴിവുവന്ന ശേഷം മാത്രം റിപ്പോര്‍ട്ട് ചെയ്യുന്ന രീതിക്ക് മാറ്റം വരുന്നു

ഒറ്റവര്‍ഷത്തെ ഒഴിവുകള്‍ മുന്‍കൂട്ടി റിപ്പോര്‍ട്ട് ചെയ്യണമെന്ന് പിഎസ്‌സി. ഒഴിവുവന്ന ശേഷം മാത്രം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന രീതിയാണ് നിലവിലുള്ളത്. 2023 ജനുവരി 1 മുതല്‍ ഡിസംബര്‍ 31 വരെ ഉണ്ടാകാനിടയുള്ള ഒഴിവുകള്‍ ഈ മാസം 30ാം തീയതിക്ക് മുന്‍പ് റിപ്പോര്‍ട്ട് ചെയ്യുന്ന രീതിക്ക് ഈ വര്‍ഷം തുടക്കമാകും. ആറുമാസത്തില്‍ കൂടുതലുള്ള അവധിയും ഒഴിവായി കണക്കാക്കും. റാങ്ക് പട്ടികയിലുള്ള ഉദ്യോഗാര്‍ത്ഥികള്‍ വര്‍ഷങ്ങളായി ഉന്നയിച്ച പരാതിക്കാണ് ഇതോടെ പരിഹാരമാകുന്നത്. ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ.ആശ തോമസ് ആണ് […]

Kerala

എയ്ഡഡ് സ്‌കൂള്‍ നിയമനം പിഎസ്‌സിക്ക് വിടാന്‍ ആലോചിക്കുന്നില്ല: കോടിയേരി ബാലകൃഷ്ണന്‍

എയ്ഡഡ് സ്‌കൂള്‍ നിയമനം പിഎസ്‌സിക്ക് വിടാന്‍ ആലോചിക്കുന്നില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ചില സംഘടനകള്‍ ഇക്കാര്യം ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇതില്‍ ആലോചിച്ച് മാത്രമേ തീരുമാനമെടുക്കൂയെന്നും കോടിയേരി പറഞ്ഞു. അധ്യാപക സംഘടനകളും ചില വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളും നിയമനം പിഎസ്‌സിക്ക് വിടണമെന്ന ആവശ്യമറിയിച്ചിട്ടുണ്ടെന്ന് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. വിഷയവുമായി ബന്ധപ്പെട്ട എല്ലാ പ്രായോഗിക വശങ്ങളും പരിശോധിച്ച് അഭിപ്രായ സമന്വയത്തിലെത്തിയ ശേഷം മാത്രമേ ഇക്കാര്യം ആലോചിക്കൂ. നിലവില്‍ എയ്ഡഡ് സ്‌കൂള്‍ നിയമനവുമായി ബന്ധപ്പെട്ട തീരുമാനം സിപിഐഎമ്മോ എല്‍ഡിഎഫോ സര്‍ക്കാരോ […]

Kerala

‘എയ്ഡഡ് സ്ഥാപനങ്ങളെ ഏറ്റെടുത്താല്‍ അത് ചരിത്രത്തോടുളള വെല്ലുവിളി’; നേരിടുമെന്ന് സിറോ മലബാര്‍ സഭ

എയ്ഡഡ് സ്ഥാപനങ്ങളിലെ നിയമനങ്ങള്‍ പിഎസ്‌സിക്ക് വിടാനുള്ള നീക്കത്തെ എതിര്‍ക്കുമെന്ന് സിറോ മലബാര്‍ സഭ സിനഡ് സെക്രട്ടറി മാര്‍ ജോസഫ് പാംപ്ലാനി. നീക്കമുണ്ടായാല്‍ നിയമപരമായും ജനങ്ങളെ അണിനിരത്തിയും എതിര്‍ക്കുമെന്ന് അദ്ദേഹം ട്വന്റിഫോറിനോട് പറഞ്ഞു. ഏതെങ്കിലും ഒരു രാഷ്ട്രീയ നേതാവ് വ്യക്തിപരമായ അഭിപ്രായ പ്രകടനം നടത്തിയെന്നതിന് അപ്പുറം ഇതിന് എന്തെങ്കിലും പ്രാധാന്യം സഭ നല്‍കുന്നില്ല. മുഖ്യമന്ത്രിയോ പാര്‍ട്ടി സെക്രട്ടറിയോ ഈ അഭിപ്രായം പറഞ്ഞിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എയ്ഡഡ് സ്‌കൂളുകള്‍ ആകാശത്തുനിന്ന് പൊട്ടി വീണതല്ലെന്ന് മാര്‍ ജോസഫ് പാംപ്ലാനി ഓര്‍മിപ്പിച്ചു. ഈ […]

Kerala

വഖഫ് നിയമനങ്ങള്‍ പിഎസ്‌സിക്ക് വിട്ട തീരുമാനം; മുസ്ലീം സംഘടനകളുമായി മുഖ്യമന്ത്രി വിളിച്ച യോഗം ഇന്ന്

വഖഫ് നിയമനങ്ങള്‍ പിഎസ്‌സിക്ക് വിട്ടതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വിളിച്ച മുസ്ലീം സംഘടനകളുടെ യോഗം ഇന്ന് ചേരും. വൈകുന്നേരം തിരുവനന്തപുരത്താണ് യോഗം. 22 മുസ്ലീം സംഘടനാ പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുക്കും. വഖഫ് ബോര്‍ഡിലെ നിയമനങ്ങള്‍ പിഎസ്സിക്ക് വിട്ട തീരുമാനം പിന്‍വലിക്കണമെന്നാണ് സമസ്ത അടക്കമുള്ള സംഘടനകളുടെ നിലപാട്. സംസ്ഥാന വഖഫ് ബോഡിലെ നിയമനങ്ങള്‍ പിഎസ്‌സിക്ക് വിടാനുള്ള ബില്‍ നിയമസഭ ശബ്ദവോട്ടോടെ പാസാക്കിയത് കഴിഞ്ഞ വര്‍ഷം നവംബര്‍ 9 നാണ്. പിന്നാലെ മുസ്ലിംസംഘടനകള്‍ വന്‍ പ്രതിഷേധവുമായി രംഗത്തെത്തി. മുസ്ലിം ലീഗായിരുന്നു സമരങ്ങളുടെ […]

Kerala

കൊവിഡ് : പരീക്ഷകൾ മാറ്റിവയ്ക്കണമോയെന്ന് ഇന്ന് ചേരുന്ന പിഎസ്‌സി യോഗം ചർച്ച ചെയ്യും

സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ പരീക്ഷകൾ മാറ്റിവയ്ക്കുന്നത് ഇന്നു ചേരുന്ന പബ്ലിക് സർവീസ് കമ്മിഷൻ യോഗം ചർച്ച ചെയ്യും. പരീക്ഷകൾ മാറ്റിവയ്ക്കണമെന്ന് വിവിധ തലങ്ങളിൽ നിന്നും ആവശ്യം ഉയർന്നിട്ടുണ്ട്. കൂടുതൽ പരീക്ഷാ കേന്ദ്രങ്ങൾ തുടങ്ങിക്കൊണ്ട് പ്രതിസന്ധി പരിഹരിക്കാമെന്ന നിലപാടും ചർച്ചയാകും. എന്നാൽ തൽക്കാലം അഭിമുഖ പരീക്ഷകൾ മാറ്റേണ്ടതില്ലെന്നാണ് പി.എസ്.സിയുടെ നിലപാട്. വകുപ്പുതല ഓൺലൈൻ പരീക്ഷകൾ തുടരും. ( psc meeting decide about exam ) സംസ്ഥാനത്തെ കൊവിഡ് വ്യാപനം തീവ്രമാകുമെന്നാണ് ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്. […]

Kerala

‘പിഎസ്‌സി വഴിയുള്ള വഖഫ് നിയമനം അധാര്‍മികം’; യുഡിഎഫ് നിലപാട് ശരിയെന്ന് തെളിഞ്ഞതായി വി ഡി സതീശന്‍

വഖഫ് നിയമനം പിഎസ്‌സിക്ക് വിടുന്നത് സംബന്ധിച്ച് യുഡിഎഫ് സ്വീകരിച്ചിരുന്ന നിലപാട് ശരിയെന്ന് തെളിഞ്ഞതായി പ്രതിപക്ഷനേതാവ് വി ഡി സതീശന്‍. വഖഫ് ബോര്‍ഡ് നിയമനം പിഎസ്‌സിക്ക് വിടുന്നത് നടപ്പാക്കരുതെന്ന് യുഡിഎഫ് അംഗങ്ങള്‍ നിയമസഭയില്‍ ഒറ്റക്കെട്ടായി പറഞ്ഞതാണ്. മുസ്ലിം ലീഗിന്റെ മേല്‍ വര്‍ഗീയത അടിച്ചേല്‍പ്പിക്കാനാണ് സിപിഐഎം ഇപ്പോള്‍ ശ്രമിക്കുന്നത്. എന്ത് വര്‍ഗീയതയാണ് ഇക്കാര്യത്തിലുള്ളതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയും മുഖ്യമന്ത്രിയും വ്യക്തമാക്കണമെന്ന് വി ഡി സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു. ‘ദേവസ്വം ബോര്‍ഡിന്റെ നിയമനങ്ങളും പിഎസ്‌സിക്ക് വിടരുതെന്നാണ് യുഡിഎഫ് നിലപാട്. ഏതെങ്കിലും സമുദായത്തില്‍പ്പെട്ടവര്‍ക്കോ […]

Kerala

‘മുഖ്യമന്ത്രി വിളിച്ചിരുന്നു, ചര്‍ച്ച ചെയ്യാമെന്ന് പറഞ്ഞു’; പള്ളികളിൽ പ്രതിഷേധം വേണ്ടെന്ന് സമസ്ത

വഖഫ് ബോർഡ് നിയമനം പി.എസ്.സിക്ക് വിടാനുള്ള നീക്കം സർക്കാർ ഉപേക്ഷിക്കണമെന്ന് സമസ്ത പ്രസിഡണ്ട് ജിഫ്രി മുത്തുക്കോയ തങ്ങൾ. വഖഫ് നിയമനങ്ങളിൽ നിലവിലുള്ള രീതി തുടരണം. സമസ്തയുടെ ആവശ്യം അംഗീകരിച്ചില്ലെങ്കിൽ പ്രതിഷേധം ശക്തിപ്പെടുത്തും. കഴിഞ്ഞ ദിവസം ചേര്‍ന്ന മുസ്‌ലിം കോഡിനേഷന്‍ കമ്മിറ്റിയുടെ തീരുമാനത്തെ തള്ളുന്നതാണ് സമസ്തയുടെ നിലപാട്. വഖഫ് ബോർഡ് നിയമനം പി.എസ്.സിക്ക് വിട്ട സർക്കാർ തീരുമാനത്തിനെതിരെ കോഴിക്കോട് ടൗൺഹാളിൽ സംഘടിപ്പിച്ച സമസ്ത വഖ്ഫ് മുതവല്ലി സംഗമത്തിൽ സംസാരിക്കുകയായിരുന്നു ജിഫ്രി തങ്ങൾ. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ […]

Kerala

പി.എസ്.സി വകുപ്പുതല പരീക്ഷ മാറ്റി വച്ചു

പി.എസ്.സി വകുപ്പുതല പരീക്ഷ മാറ്റി വച്ചു. സെപ്തംബർ 27ന് നിശ്ചയിച്ച വകുപ്പുതല പരീക്ഷയാണ് മാറ്റി വച്ചത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. പ്ലസ് വൺ പരീക്ഷ നടക്കുന്നതിനാൽ സെപ്തംബർ 24 മുതലുള്ള പി.എസ്.സി വകുപ്പുതല പരീക്ഷകളുടെ സമയം ഉച്ചക്ക് 2 മണി മുതലായി മാറ്റി നിശ്ചയിച്ചിട്ടുണ്ട്. ഈ മാസം 24 മുതല്‍ പ്ലസ് വണ്‍ പരീക്ഷ നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. വിദ്യാഭ്യാസ വകുപ്പിന്റെ ഉന്നതതല യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമായത്. പ്ലസ് വണ്‍ പരീക്ഷ നടത്താന്‍ സുപ്രിംകോടതി കഴിഞ്ഞ […]