Kerala

നിയമന വിവാദത്തില്‍ മറുപടിയുമായി മുഖ്യമന്ത്രി

പി.​എ​സ്‌​.സി നി​യ​മ​നം സു​താ​ര്യ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. സം​സ്ഥാ​ന​ത്ത് നി​ല​വി​ലു​ള്ള രീ​തി അ​നു​സ​രി​ച്ച് സാ​ധാ​ര​ണ വ​രു​ന്ന ഒ​ഴി​വി​ന്‍റെ അ​ഞ്ചി​ര​ട്ടി ക​ണ​ക്കാ​ക്കി​യാ​ണ് പി.​എ​സ്‌​.സി റാ​ങ്ക് ലി​സ്റ്റ് ത​യാ​റാ​ക്കു​ന്നതെന്ന് മു​ഖ്യ​മ​ന്ത്രി വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

താ​ൽ​കാ​ലി​ക നി​യ​മ​നം ന​ട​ത്തു​ന്ന​ത് വ​ഴി പി.​എ​സ്‌​.സി ലി​സ്റ്റി​ലു​ള്ള​വ​രു​ടെ അ​വ​സ​രം ഇ​ല്ലാ​താ​കു​മെ​ന്ന പ്ര​ചാ​ര​ണം ശ​രി​യ​ല്ല. പ​ത്ത് വ​ര്‍​ഷ​ത്തോ​ള​മാ​യി താ​ൽ​കാ​ലി​ക ത​സ്തി​ക​യി​ൽ ജോ​ലി ചെ​യ്യു​ന്ന​വ​ര്‍​ക്കാ​ണ് നി​യ​മ​ന അം​ഗീ​കാ​രം ന​ൽ​കു​ന്ന​ത്. പ​ത്ത് വ​ര്‍​ഷം എ​ന്ന് പ​റ​യു​മ്പോ​ൾ ത​ന്നെ ഇ​ക്കാ​ര്യ​ത്തി​ൽ രാ​ഷ്ട്രീ​യ പ​രി​ഗ​ണ​ന ഇ​ല്ലെ​ന്ന് അ​റി​യാ​മ​ല്ലോ എ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. 20 വ​ര്‍​ഷ​മാ​യി താ​ൽ​കാ​ലി​ക ജോ​ലി ചെ​യ്യു​ന്ന​വ​ര്‍ പോ​ലും പ​ട്ടി​ക​യി​ലു​ണ്ടെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

ഫെ​ബ്രു​വ​രി​യി​ൽ അ​വ​സാ​നി​ക്കു​ന്ന പി.​എ​സ്‌​.സി ലി​സ്റ്റു​ക​ളു​ടെ എ​ല്ലാം കാ​ലാ​വ​ധി ആ​റ് മാ​സ​ത്തേ​ക്ക് കൂ​ടി നീ​ട്ടി. ഏ​പ്രി​ൽ, മേ​യ് മാ​സ​ങ്ങ​ളി​ൽ വ​രു​ന്ന ഒ​ഴി​വു​ക​ളി​ൽ കൂ​ടി അ​വ​സ​രം ല​ഭി​ക്കും. 47,000 ത​സ്തി​ക​ക​ൾ സ​ർ​ക്കാ​ർ സൃ​ഷ്ടി​ച്ചു. ഇ​ട​തു സ​ര്‍​ക്കാ​ര്‍ അ​ധി​കാ​ര​ത്തി​ൽ എ​ത്തി​യ ശേ​ഷം മാ​ത്രം 1,57,911 പേ​ർ​ക്ക് നി​യ​മ​നം ന​ൽ​കി. 4012 റാ​ങ്ക് ലി​സ്റ്റു​ക​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു. ക​ഴി​ഞ്ഞ സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത് 3113 മാ​ത്രം ആ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

ശമ്പള-പെന്‍ഷന്‍ പരിഷ്‌കരണത്തിന് 2019 ജൂലായ് 1 മുതല്‍ പ്രാബല്യം

പതിനൊന്നാം ശമ്പള കമ്മിഷന്‍ ശുപാര്‍ശ പ്രകാരം ശമ്പള-പെന്‍ഷന്‍ പരിഷ്‌കരണത്തിന് 2019 ജൂലായ് ഒന്നാം തിയതി മുതല്‍ പ്രാബല്യം നല്‍കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. പരിഷ്‌കരിച്ച പെന്‍ഷന്‍ 2021 ഏപ്രില്‍ ഒന്ന് മുതല്‍ നല്‍കി തുടങ്ങും. പാര്‍ട്ട് ടൈം പെന്‍ഷന്‍കാര്‍ക്കും ഇത് ബാധകമായിരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

നിലവിലെ രീതിയില്‍ 30 വര്‍ഷത്തെ സേവന കാലത്തിന് മുഴുവന്‍ പെന്‍ഷനും 10 വര്‍ഷത്തെ യോഗ്യതാ സേവന കാലത്തിന് ഏറ്റവും കുറഞ്ഞ പെന്‍ഷനും നല്‍കുന്നത് തുടരും. ഏറ്റവും കുറഞ്ഞ അടിസ്ഥാന പെന്‍ഷന്‍ 11,500 രൂപയായും കൂടിയ അടിസ്ഥാന പെന്‍ഷന്‍ 83,400 രൂപയായും ഉയര്‍ത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.