അമൃതാനന്ദമയി കര്‍മസമിതിയുടെ പരിപാടിയില്‍ പങ്കെടുക്കാന്‍ പാടില്ലായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അമൃതാനന്ദമയിയെ തെറ്റായ വഴിയിലേക്ക് വിടാന്‍ സംഘപരിവാര്‍ നേരത്തെ തന്നെ ശ്രമം നടത്തിയിരുന്നു. അതില്‍ കുടുങ്ങാതെ മാറി നില്‍ക്കാനുള്ള ആര്‍ജ്ജവം നേരത്തെ അവര്‍ കാണിച്ചിരുന്നുവെന്നും എന്നാല്‍ ഇപ്പോഴത്തെ സംഭവം ആ പ്രതിച്ഛായക്ക് മങ്ങലേല്‍പ്പിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രതിവാര സംവാദ പരിപാടിയായ നാം മുന്നോട്ടിലാണ് മുഖ്യമന്ത്രിയുടെ വിമര്‍ശനം.
