India Kerala

പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി വി​ജ്ഞാ​പ​നം സ്റ്റേ ​ചെ​യ്യ​ണം; മു​സ്‌​ലിം ലീ​ഗ് സു​പ്രീം കോ​ട​തി​യി​ല്‍

ദേ​ശീ​യ പൗ​ര​ത്വ ര​ജി​സ്റ്റ​ര്‍ ക​ണ​ക്കെ​ടു​പ്പ് നി​ര്‍​ത്തി​വ​യ്ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് മു​സ്‌​ലിം ലീ​ഗ് സു​പ്രീം കോ​ട​തി​യി​ല്‍. എ​ന്‍​പി​ആ​ര്‍ ന​ട​പ​ടി​ക​ള്‍ സ്റ്റേ ​ചെ​യ്യ​ണം. എ​ന്‍​പി​ആ​റി​ന് എ​ന്‍​ആ​ര്‍​സി​യു​മാ​യി ബ​ന്ധ​മു​ണ്ടോ​യെ​ന്ന് കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ വ്യ​ക്ത​മാ​ക്ക​ണ​മെ​ന്നും ലീ​ഗ് കോ​ട​തി​യി​ല്‍ ന​ല്‍​കി​യ അ​പേ​ക്ഷ​യി​ല്‍ പ​റ​യു​ന്നു.

പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഹ​ര്‍​ജി​ക​ളി​ല്‍ തീ​ര്‍​പ്പാ​കും​വ​രെ ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ന​ട​പ​ടി​ക​ളു​മാ​യി കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ മു​ന്നോ​ട്ടു​പോ​കു​ന്ന​ത് ത​ട​യ​ണ​മെ​ന്നാ​ണ് ആ​വ​ശ്യം. പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി വി​ജ്ഞാ​പ​നം സ്റ്റേ ​ചെ​യ്യ​ണ​മെ​ന്നും മ​റ്റൊ​രു ഹ​ര്‍​ജി​യി​ല്‍ ലീ​ഗ് ആ​വ​ശ്യ​പ്പെ​ട്ടു. പൗ​ര​ത്വ ര​ജി​സ്റ്റ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​തി​ന​കം യു​പി സ​ര്‍​ക്കാ​ര്‍ കൊ​ക്കൊ​ണ്ട ന​ട​പ​ടി​ക​ളും സ്റ്റേ ​ചെ​യ്യ​ണ​മെ​ന്ന് ലീ​ഗ് ഹ​ര്‍​ജി​യി​ല്‍ ആ​വ​ശ്യ​പ്പെ​ടു​ന്നു.