പാലോട് രവി തിരുവനന്തപുരം ഡിസിസി പ്രസിഡന്റ് സ്ഥാനം രാജിവച്ചു. പെരിങ്ങമല പഞ്ചായത്ത് പ്രസിഡന്റ് സിപിഐഎമ്മില്‍ ചേര്‍ന്നതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്താണ് രാജി. പാലോട് രവിയുടെ സ്വന്തം പഞ്ചായത്തിലെ മറ്റ് രണ്ട് കോണ്‍ഗ്രസ് അംഗങ്ങളും സിപിഐഎമ്മില്‍ ചേര്‍ന്നിരുന്നു. കോണ്‍ഗ്രസ് അംഗങ്ങള്‍ സിപിഐഎമ്മില്‍ ചേര്‍ന്നതോടെ പഞ്ചായത്തില്‍ യുഡിഎഫിന് ഭരണം നഷ്ടമായതിന്റെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്താണ് പാലോട് രവിയുടെ രാജി.
കെപിസിസി അധ്യക്ഷന്‍ കെ സുധാകരനാണ് പാലോട് രവിയെ തിരുവനന്തപുരത്തെ കോണ്‍ഗ്രസിന്റെ അമരക്കാരനായി സ്ഥാനമേല്‍പ്പിച്ചത്. ഈയടുത്ത് കോണ്‍ഗ്രസിന്റെ പ്രാദേശിക പുനസംഘടനയില്‍ ജില്ലയിലുടനീളം നിരവധി പരാതികള്‍ ഉയര്‍ന്നിരുന്നു. ഇതിന്റെ ഭാഗമായാണ് പാലോട് രവിയുടെ സ്വന്തം പഞ്ചായത്തായ പെരിങ്ങമലയില്‍ ഭരണപ്രതിസന്ധിയുണ്ടായതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.