ബംഗളൂരുവില്‍ ചികിത്സയില്‍ കഴിയുന്ന മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ആരോഗ്യനില മെച്ചപ്പെു. ചികിത്സ തൃപ്തികരമായി പുരോഗമിക്കുന്നുവെന്നും ഭക്ഷണം നന്നായി കഴിക്കുകയും നടക്കാനുള്ള പ്രയാസം മാറുകയും ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. യുഡിഎഫ് കണ്‍വീനര്‍ എം.എം ഹസന്, മുന്‍ മന്ത്രി കെ.സി ജോസഫ്, ബെന്നി ബെഹ്നാന് എംപി എന്നിവര്‍ ഉമ്മന്‍ ചാണ്ടിയെ സന്ദര്‍ശിച്ചു. അതേസമയം സന്ദര്‍ശകര്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
