രാജാവിനേക്കാൾ രാജഭക്തിയുള്ള ഗവർണറാണ് കേരളത്തിലുള്ളതെന്ന് ഉമ്മന്‍ചാണ്ടി. നിയമസഭയുടെ പ്രമേയമാണ് ഗവർണറെ ചൊടിപ്പിച്ചത്. നിയമസഭ ഐക്യകണ്ഠേന പാസാക്കിയ പ്രമേയമാണ്. അത് സ്വീകരിക്കുകയോ വേണ്ടയോ എന്നുള്ളത് കേന്ദ്ര സർക്കാരിന്റെ തീരുമാനമാണെന്നും ഉമ്മന്‍ചാണ്ടി കൊച്ചിയില്‍ പറഞ്ഞു.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഒരുമിച്ച് പോരാടണം. ജനങ്ങളെ തമ്മിലടിപ്പിച്ച് ശ്രദ്ധ തിരിച്ച് ഭരണ പരാജയം മറച്ചുവെക്കാനാണ് നരേന്ദ്ര മോദി ശ്രമിക്കുന്നതെന്നും ഉമ്മന്‍ചാണ്ടി വിമര്‍ശിച്ചു.
നേരത്തെ മുഖ്യമന്ത്രി പിണറായി വിജയനും പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഒരുമിച്ചുള്ള പ്രക്ഷോഭമാണ് രാജ്യം ആവശ്യപ്പെടുന്നതെന്ന് പറയുകയുണ്ടായി. പൗരത്വ ഭേദഗതിക്കെതിരെ രാജ്യത്ത് ഉയർന്ന് വന്നത് ഇതുവരെയില്ലാത്ത പ്രതിഷേധമാണ്. പ്രതിഷേധത്തിന് ഇറങ്ങാത്തവർ വരെ പ്രതിഷേധത്തിന് ഇറങ്ങി. ഭരണഘടനയ്ക്ക് അനുസൃതമായി മാത്രമേ നിയമം വരാൻ പാടുള്ളൂ. ഭരണഘടനയിൽ പറയുന്ന കാര്യങ്ങൾ നടപ്പാക്കാനാണ് സർക്കാർ. ആർ.എസ്.എസ് അജണ്ട നടപ്പാക്കാനല്ല സർക്കാരുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.