Kerala Weather

സംസ്ഥാനത്തെ ഡാമുകളിലെ ജലനിരപ്പിനെക്കുറിച്ച് ആശങ്ക വേണ്ടെന്ന് കെ.എസ്.ഇ.ബി ചെയർമാൻ

ഇടുക്കിയിൽ ഇപ്പോൾ ഷട്ടർ തുറക്കാൻ വേണ്ട ജലനിരപ്പ് പോലും ഇല്ലെന്നും എൻ.എസ് പിള്ള മീഡിയവണിനോട് പറഞ്ഞു

സംസ്ഥാനത്തെ ഡാമുകളിലെ ജലനിരപ്പ് സംബന്ധിച്ച് ആശങ്കക്ക് വകയില്ലെന്ന് കെ.എസ്.ഇ.ബി ചെയർമാൻ എൻ.എസ് പിള്ള. കാലവർഷവും അതിവർഷവും മുന്നിൽ കണ്ടുകൊണ്ടുള്ള തയ്യാറെടുപ്പുകൾ പൂർത്തിയായി. ഇടുക്കിയിൽ ഇപ്പോൾ ഷട്ടർ തുറക്കാൻ വേണ്ട ജലനിരപ്പ് പോലും ഇല്ലെന്നും എൻ.എസ് പിള്ള മീഡിയവണിനോട് പറഞ്ഞു.

സംസ്ഥാനത്തെ ഡാമുകളിലെ ജലനിരപ്പ് ആശങ്കപ്പെടുന്നതല്ലെന്ന് കെ.എസ്.ഇ.ബി ചെയർമാൻ പറഞ്ഞു. ഇടുക്കി ഡാമിൽ സാധാരണ നിലയിലെക്കാള്‍ 10 അടി കൂടിയിട്ടുണ്ട് എന്നാൽ ഷട്ടർ തുറന്നാൽ വെള്ളം ഒഴുകിപ്പോകാനുള്ള അളവു പോലും ആയിട്ടില്ല. കാലവർഷം കനക്കുന്ന സാഹചര്യമുണ്ടായാൽ ഷട്ടർ തുറക്കുന്നതിന് ആവശ്യമായ എല്ലാ മുന്നൊരുക്കങ്ങളും ചെയ്തിട്ടുണ്ട്.

കോവിഡ് കാലത്ത് വൈദ്യുതി ഉപഭോഗത്തിൽ ഉണ്ടായ കുറവാണ് ഇടുക്കിയിൽ ജലനിരപ്പ് ഉയർന്നു നിൽക്കാൻ കാരണമായതെന്നും മുൻകാലങ്ങളിലും ഈ രീതിയിൽ ജലനിരപ്പ് ഉണ്ടായിരുന്നിട്ടുണ്ടെന്നും കെ.എസ്.ഇ.ബി ചെയർമാൻ സൂചിപ്പിച്ചു.