അവിശ്വാസ പ്രമേയത്തെ 40 അംഗങ്ങൾ അനുകൂലിച്ചപ്പോൾ 87 പേർ പ്രതികൂലിച്ചു
സംസ്ഥാന സർക്കാരിനെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം പരാജയപ്പെട്ടു. അവിശ്വാസ പ്രമേയത്തെ 40 അംഗങ്ങൾ അനുകൂലിച്ചപ്പോൾ 87 പേർ പ്രതികൂലിച്ചു. കോവിഡിന്റെ പശ്ചാത്തലത്തിൽ അനുകൂലിക്കുന്നവരുടേയും പ്രതികൂലിക്കുന്നവരുടേയും എണ്ണം തിട്ടപ്പെടുത്തിയത് എഴുന്നേറ്റുനിർത്തിയാണ്.
മൂന്നരമണിക്കൂർ കവിഞ്ഞ പ്രസംഗമാണ് മുഖ്യമന്ത്രി പ്രതിപക്ഷത്തിനു മറുപടിയായി നിയമസഭയിൽ നടത്തിയത്. അതിനിടെ പ്രതിപക്ഷം പ്രതിഷേധവുമായി നടുത്തളത്തിൽ ഇറങ്ങി. സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രി മറുപടി പറയുന്നില്ലെന്നായിരുന്നു പ്രതിപക്ഷത്തിന്റെ വാദം. മറുപടി പ്രസംഗത്തിൽ മുഖ്യമന്ത്രി അധികസമയമെടുത്തെന്നും പ്രതിപക്ഷം ആരോപിച്ചു.