വാളയാര്‍ പെണ്‍കുട്ടികളുടെ രക്ഷിതാക്കളെ കാണാനാകാതെ ബാലാവകാശ കമ്മീഷന്‍ അംഗം ഡല്‍ഹിയിലേക്ക് മടങ്ങി. രക്ഷിതാക്കള്‍ തിരുവനന്തപുരത്ത് നിന്നും ഇതുവരെ പാലക്കാട് എത്തിയില്ല. കലക്ടറെയും എസ്.പിയെയും കാണാന്‍ കഴിഞ്ഞില്ലെന്നും ഇവരെ ഡല്‍ഹിയിലേക്ക് വിളിപ്പിക്കുമെന്നും കമ്മീഷന്‍ അംഗം യെശ്വിന്‍ ജയിന്‍ പറഞ്ഞു.
ഇന്നലെ കമ്മീഷന്‍ പാലക്കാട് എത്തിയിരുന്നെങ്കിലും കലക്ടറും എസ്.പിയും സ്ഥലത്തില്ലാത്തതിനാല്‍ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. വാളയാര്‍ വിഷയത്തില്‍ ശക്തമായ സമരം തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. തിങ്കളാഴ്ചയോടെ മൂന്ന് പേരെ വെറുതെവിട്ട കേസിലെ വിധിപകര്‍പ്പ് ലഭിക്കും .തുടര്‍ന്നാണ് അപ്പീല്‍ പോകണമോ,തുടരന്വേഷണം വേണമോ എന്ന് സര്‍ക്കാര്‍ തീരുമാനം എടുക്കുക.