എഴുത്തുകാരൻ എന്‍.പി. മുരളീകൃഷ്ണന്റെ സിനിമാപഠന ഗ്രന്ഥമായ ‘പ്രതിനായകരും ഉത്തമപുരുഷന്മാരും: സിനിമയിലെ ദേശം, ഭാഷ, രുചി, തൊഴിലിടങ്ങള്‍’ പ്രകാശനം ചെയ്തു. കേരള രാജ്യാന്തര ചലച്ചിത്ര മേളയിലെ ഓപ്പണ്‍ ഫോറത്തില്‍ ചലച്ചിത്ര നിരൂപകരായ വി.കെ ജോസഫും ജി.പി രാമചന്ദ്രനും ചേര്‍ന്നാണ് പ്രകാശനം നിര്‍വ്വഹിച്ചത്.തെരഞ്ഞെടുത്ത 16 സിനിമാ പഠനങ്ങളുടെ സമാഹാരമാണ് ‘പ്രതിനായകരും ഉത്തമപുരുഷന്മാരും: സിനിമയിലെ ദേശം, ഭാഷ, രുചി, തൊഴിലിടങ്ങള്‍’ എന്ന ബാക്ക്ലാഷ് പബ്ലിക്ക പ്രസിദ്ധീകരിച്ച ഈ പുസ്തകം. സിനിമയിലെ ദേശങ്ങളും കവലകളും ഭാഷയും രുചിയും തൊഴിലിടങ്ങളും കേരളീയ കലകളും ഇതിൽ പഠനവിധേയമാക്കുന്നുണ്ട്.വെള്ളിത്തിരയില്‍ കാണികള്‍ അനുഭവിച്ച പ്രണയവും വിരഹവും ഭയവും ജാതിചിന്തയും നായക, പ്രതിനായക സങ്കൽപ്പങ്ങളും പുസ്തകം ചർച്ചചെയ്യുന്നു. സംവിധായകർ ശ്യാമപ്രസാദും നോവലിസ്റ്റും തിരക്കഥാകൃത്തുമായ ജി.ആർ ഇന്ദുഗോപനുമാണ് പുസ്തകത്തിനായി കുറിപ്പുകൾ എഴുതിയിട്ടുള്ളത്. എൻ.പി.മുരളീകൃഷ്ണന്റെ മൂന്നാമത്തെ പുസ്തകമാണിത്. ഉച്ചപ്പടം, സിനിമാ ടാക്കീസ് മേലഴിയം ടു മജീദ് മജീദി എന്നിവയാണ് മറ്റ് പുസ്തകങ്ങൾ.
![](https://i0.wp.com/malayalees.ch/wp-content/uploads/2023/12/N-P-Muraleekrishnans-film-study-book-released.jpg?resize=1200%2C642&ssl=1)