മുഖ്യമന്ത്രി ഇന്ന് നടത്തിയ വാർത്താസമ്മേളനം വിടവാങ്ങൽ പ്രസംഗമാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. എസ്.ഡി.പി.ഐയുമായി എല്‍.ഡി.എഫിന് 78 മണ്ഡലങ്ങളിൽ ധാരണയുണ്ട്. ബിജെപിയും സിപിഎമ്മും തമ്മിലുള്ള അന്തർധാരയും വളരെ ശക്തമാണെന്ന് മുല്ലപ്പള്ളി ആരോപിച്ചു. ഇല്ലാത്ത പ്രതിഛായ സൃഷ്ടിക്കാനുള്ള പാഴ്ശ്രമമാണ് മുഖ്യമന്ത്രിയുടേത്. കുറ്റംബോധം മറച്ചുവെക്കാനുള്ള വിലാപമാണ് മുഖ്യമന്ത്രിയുടെ കോൺഗ്രസ് വിമർശനമെന്നും മുല്ലപ്പള്ളി പറഞ്ഞു.
Related News
ലോക്ക് ഡൗണ്‍; ആരോഗ്യപ്രവര്‍ത്തകര്‍ക്കായി പ്രത്യേക സര്‍വീസ് നടത്തുമെന്ന് കെ.എസ്.ആര്.ടി.സി
ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കായി നാളെ മുതല്‍ പ്രത്യേക സര്‍വീസുകള്‍ നടത്തുമെന്ന് കെ.എസ്.ആര്.ടി.സി. ജില്ലകളിലെ മെഡിക്കല്‍ കോളജുകളും ജനറല്‍ ആശുപത്രികളും കേന്ദ്രീകരിച്ചായിരിക്കും സര്‍വീസുകള്‍ നടത്തുക. മുപ്പത് ആരോഗ്യപ്രവര്‍ത്തകരില്‍ കൂടുതലുള്ള റൂട്ടുകളിലേക്കാണ് സര്‍വീസ് നടക്കുക. മെഡിക്കല്‍ കോളേജ്, ജനറല്‍ ആശുപത്രി എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചായിരിക്കും കൂടുതല്‍ സര്‍വീസുകള്‍ നടത്തുക എന്ന് കെ.എസ്.ആര്.ടി.സി എം.ഡി ബിജു പ്രഭാകര്‍ അറിയിച്ചു. ബസുകളില്‍ കൊവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിക്കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതേസമയം, നാളെ ലോക്ക് ഡൗണ്‍ തുടങ്ങുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തുടനീളം […]
കണ്ണൂരിൽ യു.ഡി.എഫിന് വിജയം സുനിശ്ചിതമെന്ന് കെ സുധാകരൻ
കണ്ണൂരിൽ യു.ഡി.എഫിന് വിജയം സുനിശ്ചിതമെന്ന് കെ.സുധാകരൻ. പരമ്പരാഗത ഇടത്പക്ഷ വോട്ടുകൾ അടക്കം ഇത്തവണ യു.ഡി.എഫിന് അനുകൂലമായി പോൾ ചെയ്യപ്പെട്ടു. ശബരിമല വിഷയത്തിൽ താൻ സ്വീകരിച്ച നിലപാടുകൾ തെരഞ്ഞെടുപ്പിൽ നിർണായകമായി. എക്സിറ്റ് പോളുകളെ പൂർണമായി വിശ്വാസത്തിലെടുക്കാനാവില്ലെന്നും സുധാകരൻ പറഞ്ഞു.
അട്ടപ്പാടിയിലെ മധുവിന്റെ കൊലപാതകം; കേസ് ഒതുക്കി തീർക്കാൻ രാഷ്ട്രീയ സമ്മർദം; മധുവിന്റെ സഹോദരി
അട്ടപ്പാടിയിലെ മധുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കേസ് അട്ടിമറിക്കാൻ നീക്കം നടക്കുന്നതായി മധുവിന്റെ കുടുംബം. കേസ് ഒതുക്കി തീർക്കാൻ രാഷ്ട്രീയ സമ്മർദം ഉള്ളതായി സംശയിക്കുന്നെന്നും മധുവിന്റെ കുടുംബം വ്യക്തമാക്കി. കേസിലെ പ്രധാന സാക്ഷിയെ സ്വാധീനിക്കാൻ പ്രതികൾ ശ്രമിച്ചതായി മധുവിന്റെ സഹോദരി പറഞ്ഞു. കേസിൽ നിന്ന് പിന്മാറാൻ പ്രധാന സാക്ഷിക്ക് 2 ലക്ഷം രൂപ വാഗ്ദാനം ചെയ്തെന്ന് കുടുംബാംഗങ്ങൾ ചൂണ്ടിക്കാട്ടി. വീട്ടുകാരെ ആക്രമിക്കാനും ശ്രമം നടന്നതായി മധുവിന്റെ സഹോദരി സരസു പറഞ്ഞു. അതേസമയം മധുവിന്റെ കേസില്‍ പുതിയ സ്പെഷ്യൽ പ്രോസിക്യൂട്ടറെ […]