Kerala

‘നടക്കുന്നത് വിചാരിക്കുന്നതിലും അപ്പുറമുള്ള പണമിടപാട്’; വീണയുടെ അക്കൗണ്ടിൽ വന്നത് രണ്ടിരട്ടി തുക; മാത്യു കുഴൽനാടൻ

കേരളത്തിൽ നടക്കുന്നത് ആസൂത്രിത കൊള്ളയെന്ന് മാത്യു കുഴൽനാടൻ. നിലപാടിൽ ഉറച്ച് നിൽക്കുന്നു. നടക്കുന്നത് വിചാരിക്കുന്നതിലും അപ്പുറമുള്ള പണമിടപാട്. വീണയുടെ അക്കൗണ്ടിൽ വന്നത് രണ്ടിരട്ടി തുകയാണ്.രേഖകൾ പുറത്തുവിടാൻ സിപിഐഎമ്മിന് കഴിഞ്ഞില്ല. 1.72 കോടി രൂപയെക്കാൾ കൂടുതൽ കൈപ്പറ്റിയെന്നും മാത്യു കുഴൽനാടൻ വ്യക്തമാക്കി.(More Allegations against Veena Vijayan by Mathew Kuzhalnadan)

പുറത്ത് വന്നത് ഒരു സ്ഥാപനത്തിലെ കണക്കാണ്. കൂടുതൽ സ്ഥാപനങ്ങളിൽ നിന്നും പണം കൈപ്പറ്റി. കടലാസ് കമ്പനികളിലൂടെ കള്ളപ്പണം വെളുപ്പിക്കുന്നു. മുഖ്യമന്ത്രിയുടെ മൗനം വെടിഞ്ഞ് ഉത്തരങ്ങൾ പറയാൻ തയ്യാറാകണം. വീണയ്ക്ക് പണം നൽകിയ കമ്പനികൾ വേറെയുമുണ്ട്. വീണയുടെ കമ്പനി സിഎംആർഎലിന് എന്ത് സേവനം ചെയ്തു. നികുതി അടച്ചിട്ടുണ്ടോ എന്നത് ചോദ്യമല്ല.സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് വീണയുടെയും വീണയുടെ കമ്പനിയുടെയും സെക്യൂരിറ്റിയായി നിൽക്കുന്നു.

കുറഞ്ഞ പക്ഷം 1.72 കോടി രൂപയെങ്കിലും കൈപ്പറ്റിയെന്ന് പറയാനെങ്കിലും സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റും തയ്യാറാകണം. ഇതുവരെ കണ്ടെത്തിയ കാര്യങ്ങൾ പാർട്ടി നേതൃത്വത്തെ അറിയിക്കും. യുക്തമായ രീതിയിൽ പാർട്ടി നേതൃത്വത്തിന്റെ നിർദ്ദേശ പ്രകാരം മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു. എക്സാലോജികിന്റെ ഓഡിറ്റ് റിപ്പോർട്ടടക്കം താൻ പുറത്ത് വിട്ടിരുന്നു.

കമ്പനിയുടെ രേഖകൾ പ്രകാരം 73 ലക്ഷം രൂപ നഷ്ടത്തിൽ അവസാനിപ്പിച്ചു. എന്നിട്ടും എങ്ങിനെയാണ് പണം കൈയ്യിൽ ബാക്കിയുണ്ടാവുക? ഇന്ററിം സെറ്റിൽമെന്റ് ബോർഡിന്റെ ഏറ്റവും പ്രധാന കണ്ടെത്തൽ മറ്റൊന്നാണ്. എക്സാലോജിക് ഓഡിറ്റ് റിപ്പോർട്ടിൽ എജുക്കേഷൻ സോഫ്റ്റ്‌വെയറാണ് തങ്ങളുടെ പ്രധാന ബിസിനസ് എന്ന് പറയുന്നുണ്ട്. കരിമണൽ കമ്പനിക്ക് വിദ്യാഭ്യാസവുമായി എന്താണ് ബന്ധം എന്നും അദ്ദേഹം ചോദിച്ചു.