മാര്‍ക്ക് ദാനക്കേസില്‍ മുഖ്യമന്ത്രി മൗനം വെടിയണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മാര്‍ക്ക് ദാനക്കേസില്‍ മുഖ്യമന്ത്രി ഒരു അന്വേഷണത്തിന് തയ്യാറാണോ എന്നും രമേശ് ചെന്നിത്തല വെല്ലു വിളിച്ചു. വ്യക്തമായ തെളിവുകള്‍ നിരത്തി വെച്ചിട്ടും തെളിവുണ്ടോ എന്നാണ് മന്ത്രി ചോദിക്കുന്നത്. മൂന്ന് മണിക്കൂര്‍ സമയം മന്ത്രിയുടെ പ്രൈവറ്റ് സെക്രടറി അദാലത്തില്‍ പങ്കെടുത്തതിന്‍റെ വീഡിയോ തന്‍റെ കൈവശമുണ്ട് മന്ത്രി ആവശ്യപ്പെട്ടാല്‍ ആ വീഡിയോ നല്‍കാന്‍ തയ്യാറാണ്. നിരപരാധിയാണെന്ന നാട്യത്തില്‍ മന്ത്രിക്ക് രക്ഷപ്പെടാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
