മുൻ മന്ത്രിയും കേരള കോൺഗ്രസ് ചെയർമാനുമായ കെ.എം മാണിയുടെ മൃതദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര എറണാകുളത്ത് നിന്നും ആരംഭിച്ചു. വിലാപയാത്രയായി ജന്മനാടായ കോട്ടയത്തേക്കാണ് കൊണ്ടുപോകുന്നത്. പാർട്ടി ആസ്ഥാനത്തടക്കം നാലിടങ്ങളിൽ മൃതദേഹം പൊതുദർശനത്തിന് വെക്കും . നാളെ ഉച്ചക്ക് പാലായില്‍ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്കാരം . ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഇന്നലെ വൈകിട്ടാണ് മാണി അന്തരിച്ചത്.
Related News
ഗാന്ധി പ്രതിമയില്‍ ബിജെപി കൊടി: പാലക്കാട് നഗരസഭയില്‍ വീണ്ടും വിവാദം, പ്രതിഷേധം
ജയ് ശ്രീറാം ബാനർ വിവാദത്തിന് പിന്നാലെ പാലക്കാട് നഗരസഭയിലെ ഗാന്ധി പ്രതിമയിൽ ബിജെപി പതാക കെട്ടിയത് വിവാദത്തിൽ. നഗരസഭ സ്റ്റാൻഡിങ് കമ്മറ്റി അംഗങ്ങളുടെ തെരഞ്ഞെടുപ്പ് നടക്കുന്നതിനിടെയാണ് നഗരസഭ വളപ്പിലെ ഗാന്ധി പ്രതിമയിൽ ബിജെപിയുടെ പതാക ശ്രദ്ധയിൽ പെട്ടത്. പ്രതിപക്ഷ കൗൺസിലർമാരും വിവിധ യുവജന സംഘടനകളും പ്രതിഷേധിച്ചു. നഗരസഭ കൗൺസിൽ ഹാളിനകത്ത് സ്റ്റാന്റിങ് കമ്മറ്റി അംഗങ്ങളുടെ തെരഞ്ഞെടുപ്പ് നടക്കുന്നു. ഇതിനിടയിലാണ് നഗരസഭ വളപ്പിലെ ഗാന്ധി പ്രതിമയിൽ ബിജെപിയുടെ കൊടികണ്ടത്. പൊടുന്നനെ പ്രതിഷേധവുമായി യുഡിഎഫ് കൗൺസിലർമാർ രംഗത്തെത്തി. ഗാന്ധി പ്രതിമയുടെ […]
കണ്ണൂർ കോർപ്പറേഷൻ മേയർ തെരഞ്ഞെടുപ്പ് ഇന്ന്
കണ്ണൂർ കോർപ്പറേഷൻ മേയർ തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. രാവിലെ പതിനൊന്ന് മണിക്ക് കോർപ്പറേഷൻ ഹാളിലാണ് തെരഞ്ഞെടുപ്പ്. കോൺഗ്രസിലെ സുമ ബാലകൃഷ്ണനാണ് യു.ഡി.എഫിന്റെ മേയർ സ്ഥാനാർത്ഥി. മുൻ മേയർ ഇ.പി ലതയെയാണ് എൽ.ഡി.എഫ് മേയർ സ്ഥാനാർത്ഥിയായി തീരുമാനിച്ചിട്ടുള്ളത്. കോൺഗ്രസ് വിമതൻ പി.കെ രാഗേഷിന്റെ പിന്തുണയോടെ യു.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിലൂടെ എൽ.ഡി.എഫിലെ ഇ.പി ലതക്ക് മേയർ സ്ഥാനം നഷ്ടപ്പെട്ടതിനെ തുടർന്നാണ് പുതിയ മേയർ തെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.അൻപത്തിയഞ്ച് അംഗ കൗൺസിലിൽ എൽ.ഡി.എഫിനും യു.ഡി.എഫിനും ഇരുപത്തിയേഴ് വീതമാണ് അംഗ സംഖ്യ. ഒരു […]
നെടുമ്പാശേരിയിൽ 58 ലക്ഷം രൂപയുടെ സ്വർണവുമായി രണ്ട് പേർ പിടിയിൽ
നെടുമ്പാശേരി വിമാനത്താവളത്തിൽ 58 ലക്ഷം രൂപയുടെ സ്വർണവുമായി രണ്ട് പേർ പിടിയിൽ. തൃശൂർ മതിലകം സ്വദേശി മുഹമ്മദ് തൃശൂർ സ്വദേശി തോമസ് എന്നിവരാണ് പിടിയിലായത്. ദുബായിൽ നിന്നുമാണ് ഇരുവരുമെത്തിയത്. മുഹമ്മദ് ഹാൻഡ് ബാഗിനകത്താണ് കാപ്സ്യൂൾ രൂപത്തിലാക്കി 278 ഗ്രാം സ്വർണം ഒളിപ്പിച്ചത്. തോമസ് ശരീരത്തിലാണ് നാല് കാപ്സ്യൂളുകളാക്കി 1186 ഗ്രാം സ്വർണം ഒളിപ്പിച്ചത്.