India Kerala

മകരവിളക്കിന് 10,000 മല അരയ കുടംബങ്ങള്‍ അവകാശ പുന:സ്ഥാപന ദീപം തെളിയിക്കുമെന്ന്;

മകരവിളക്കിന് 10000 മല അരയ കുടംബങ്ങള്‍ അവകാശ പുന:സ്ഥാപന ദീപം തെളിയിക്കുമെന്ന് ഐക്യ മല അരയ മഹാസഭ അറിയിച്ചു. 1949 വരെ പൊന്നമ്പല മേട്ടില്‍ മകരവിളക്ക് തെളിയിച്ചിരുന്നത് മല അരയ സമുദായമായിരുന്നുവെന്നും, പിന്നീട് ഇവരില്‍ നിന്ന് വിളക്ക് ബലമായി കവര്‍ന്നെടുക്കുകയായിരുന്നുവെന്നും ഐക്യ മല അരയ മഹാസഭ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു.

ഐക്യ മലസ അരയ മഹാസഭയുടെ ശാഖകളിലും, സഭയുടെ കോ ഓപ്പറേറ്റീവ് ബാങ്ക്, ശ്രീ ശബരീശ കോളേജ്, ഇ സേവാ കേന്ദ്രങ്ങള്‍, കമ്മ്യൂണിറ്റി എക്സ്റ്റന്‍ഷന്‍ സെന്ററുകള്‍ തുടങ്ങിയ സ്ഥാപനങ്ങളിലൂടെയും പൈതൃക സംരക്ഷണ പദ്ധതികള്‍ നടപ്പാക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ഡി.സി ബുക്സ് പുറത്തിറക്കുന്ന പി.കെ സജീവിന്റെ ശബരിമലയിലെ മല അരയ സമൂഹത്തിന്റെ ഉടമസ്ഥതയുമായി ബന്ധപ്പെട്ട ചരിത്ര പുസ്തകം ജനുവരി 10ന് പ്രകാശനം ചെയ്യും.