പുതുതലമുറയ്ക്ക് അംഗീകാരം നല്‍കിയ സ്ഥാനാര്‍ത്ഥി പട്ടികയാണ് കോണ്‍ഗ്രസിന്റെത് എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിപ്ലവമായ തലമുറ മാറ്റത്തിന്റെ തുടക്കമാണ് സ്ഥാനാര്‍ത്ഥി പട്ടിക. പുതുമുഖങ്ങളും യുവാക്കളും ഏറ്റവും കൂടുതല്‍ ഇടം നേടിയ ആദ്യ പട്ടികയാണിതെന്നും ചെന്നിത്തല. ഇന്ന് മുതല്‍ എല്ലാ യുഡിഎഫ് പ്രവര്‍ത്തകരും ഒറ്റക്കെട്ടായി പ്രവര്‍ത്തന രംഗത്തേക്ക് ഇറങ്ങണം. പരാതികളും പരിഭവങ്ങളും മാറ്റിവയ്ക്കണമെന്നും ചെന്നിത്തല.
യുഡിഎഫിലെ മറ്റ് ഘടകകക്ഷികള്‍ക്ക് നല്‍കിയ സീറ്റുകളുടെ എണ്ണം കണ്‍വീനര്‍ എം എം ഹസന്‍ വ്യക്തമാക്കി. മുസ്ലിം ലീഗ്- 27, കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗം- 10, ആര്‍എസ്പി 5, എന്‍സികെ (മാണി സി കാപ്പന്‍)- 2, സിഎംപി- 1, കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗം- 1, ഫോര്‍വേര്‍ഡ് ബ്ലോക്ക്-1, ആര്‍എംപി-1, കോണ്‍ഗ്രസ്- 92 എന്നിങ്ങനെയാണ് സീറ്റ് നില.
ഘടകകക്ഷികളെ ഒരുപോലെ കാണാനും അര്‍ഹമായ പരിഗണന നല്‍കാനും ശ്രമിച്ചുവെന്നും എം എം ഹസന്‍ പറഞ്ഞു. പിന്തുണക്കുന്ന സംഘടനകളെ നാളെ അറിയിക്കും. എല്‍ഡിഎഫിനെ പരാജയപ്പെടുത്തി ഭരണമാറ്റം ആണ് ലക്ഷ്യമെന്നും എം എം ഹസന്‍.