കോഴിക്കോട്: കൂടത്തായി കൊലപാതക പാരമ്ബരയുമായി ബന്ധപ്പെട്ട് ഷാജുവിന്റെ നിര്‍ണായക കുറ്റസമ്മതം. കൊലപാതകത്തിന് ഒത്താശ ചെയ്തുവെന്ന് ഷാജു അന്വേഷണസംഘത്തോട് കുറ്റം സമ്മതിച്ചു. സിലിയെ കൊല്ലാന്‍ തീരുമാനിച്ചത് പനമരത്തെ വിവാഹത്തിന് പോയപ്പോളാണെന്നും ഷാജു പറഞ്ഞു. മകനെയും കൊല്ലാന്‍ ആവശ്യപ്പെട്ടെങ്കിലും താന്‍ എതിര്‍ക്കുകയായിരുന്നുവെന്നും ഷാജു പറഞ്ഞു. പിതാവ് സക്കറിയക്കും കൊലപാതകങ്ങളെ കുറിച്ച് അറിയാമായിരുന്നു. ജോളി തന്റെയും സിലിയുടെയും മകനെയും കൊല്ലുമൊ എന്നും പേടിച്ചിരുന്നു…അതു കൊണ്ടാണ് അവനെ കൂടത്തായിയിലെ വീട്ടില്‍ നിര്‍ത്താതിരുന്നതെന്നും ഷാജു വെളിപ്പെടുത്തി. ഒന്നരമണിക്കൂര്‍ നേരം നീണ്ട് നിന്ന ചോദ്യം ചെയ്യലിന് ശേഷമാണ് ഷാജുവിനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തത്. ജോളിയുടെ മകന്റെയും ജോളിയുടെ മുന്‍ ഭര്‍ത്താവ് റോയിയുടെ സഹോദരി റെഞ്ചിയുടെയും നിര്ണായകവെളിപ്പെടുത്തലുകളെ തുടര്‍ന്ന് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ക്രൈംബ്രാഞ്ചിന്റെ കൃത്യമായ നിരീക്ഷണത്തിലായിരുന്നു ഷാജു ഉണ്ടായിരുന്നത്. തന്റെ ആദ്യ ഭാര്യ സിലിയും, രണ്ട് വയസുകാരിയായ മകള്‍ ആല്‍ഫിനും കൊല്ലപ്പെട്ടതാണെന്ന വിവരം തനിക്കറിയാമായിരുന്നുവെന്നും ഷാജു പറഞ്ഞു.
![](https://i0.wp.com/malayalees.ch/wp-content/uploads/2019/10/koodathayi2.jpg?resize=1200%2C600&ssl=1)