യുനെസ്കോയുടെ സാഹിത്യ നഗരം പദവിക്ക് ശേഷം പുതിയ നേട്ടവുമായി കോഴിക്കോട്. ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ നഗരങ്ങളുടെ പട്ടികയിൽ പത്താം സ്ഥാനം സ്വന്തമാക്കി കോഴിക്കോട്. ആദ്യ പത്തിലുള്ള കേരളത്തിലെ ഏക നഗരവും കോഴിക്കോടാണ്.രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ ഓരോ നിമിഷവും ആഘോഷമാക്കുന്ന കോഴിക്കോട്ടുകാർക്ക് ഇതാ മറ്റൊരു അംഗീകാരം കൂടി.ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ 10 നഗരങ്ങളുടെ പട്ടികയിലാണ് കോഴിക്കോട് ഇടം പിടിച്ചിരിക്കുന്നത്.നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യുറോയാണ് വിവരം പുറത്ത് വിട്ടത്.ഈ പട്ടികയിൽ ആദ്യ പത്തിലുള്ള കേരളത്തിലെ ഏകനഗരവും കോഴിക്കോടാണ്. നഗരങ്ങളിലെ ജനസംഖ്യ അടിസ്ഥാനപ്പെടുത്തി എത്ര കുറ്റകൃത്യമുണ്ട് എന്ന് നോക്കിയാണ് എൻ.സി.ആർ.ബി ഈ പട്ടിക തയ്യാറാക്കുന്നത്. ഇന്ത്യൻ ശിക്ഷാനിയമവും മറ്റ് പ്രത്യേക നിയമങ്ങളും പ്രകാരമുള്ള കേസുകളാണ് ഇതിന് അടിസ്ഥാനമാക്കുന്നത്.ആദ്യ പത്തു സുരക്ഷിത നഗരങ്ങളിൽ പകുതിയും ദക്ഷിണേന്ത്യയിലാണ്. കൊൽക്കത്തയാണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്.രണ്ടാം സ്ഥാനത്ത് ചെന്നൈയും മൂന്നാം സ്ഥാനത്ത് കോയമ്പത്തൂരുമാണ്. കോഴിക്കോട് കോർപ്പറേഷന്റെ 61 പിറന്നാൾ ദിവസമായ കേരള പിറവി ദിനത്തിലാണ് ചരിത്ര നഗരമായ കോഴിക്കോടിന് യുനസ്കോയുടെ സാഹിത്യ നഗരമെന്ന പദവി ലഭിച്ചത്.
Related News
‘വയനാടിനെ വിടാതെ രാഹുൽ ഗാന്ധി’; രണ്ടാം തവണയും വയനാട് വേണമെന്ന് കോൺഗ്രസ് നേതാവ്
രണ്ടാം തവണയും വയനാട്ടിൽ നിന്ന് തന്നെ മത്സരിക്കാൻ തീരുമാനിച്ച് രാഹുൽ ഗാന്ധി. രാഹുൽ ഗാന്ധിയുടെ നിലപാട് കോൺഗ്രസ് ദേശീയ നേതൃത്വത്തെ അറിയിക്കും. തീരുമാനം യുപിയിൽ നിന്ന് രാഹുൽ ഗാന്ധി മത്സരിക്കണമെന്ന ആവശ്യം UPCC ശക്തമാക്കിയ സാഹചര്യത്തിൽ. ദക്ഷിണേത്യയിലെ പാർട്ടിയുടെ സാധ്യതകളെ വയനാട്ടിലെ പിന്മാറ്റം ബാധിച്ചേക്കും. ഇന്ത്യ സഖ്യത്തിന്റെ ഭാവിയെ സ്ഥാനാർത്ഥിത്വം ബാധിക്കുമെന്ന വാദവും രാഹുൽ ഗാന്ധി തള്ളി. അതേസമയം ജനുവരി 14 മുതൽ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ആരംഭിക്കാനിരിക്കുന്ന ‘ഭാരത് ന്യായ് യാത്ര’യു ടെ പേര് ‘ഭാരത് […]
ധർമ്മടത്ത് സിപിഎം വ്യാപകമായി കള്ളവോട്ടിനു പദ്ധതി ഇടുന്നതായി യുഡിഎഫ് സ്ഥാനാർഥി
ധർമ്മടത്ത് സി.പി.എം വ്യാപകമായി കള്ളവോട്ടിനു പദ്ധതി ഇടുന്നതായി യു.ഡി.എഫ് സ്ഥാനാർഥി സി.രഘുനാഥ്. മുഴുവൻ ബൂത്തുകളിലും ഇത്തവണ യു.ഡി.എഫ് ബൂത്ത് ഏജന്റ്മാരെ ഇരുത്തുമെന്നും സുഗമമായി തെരഞ്ഞെടുപ്പ് നടത്താൻ പൊലീസും ജില്ലാ ഭരണ കൂടവും അടിയന്തര ഇടപെടൽ നടത്തണമെന്നും രഘുനാഥ് ആവശ്യപ്പെട്ടു.
മധുവിനെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ച് കൊലപ്പെടുത്തിയിട്ട് അഞ്ചാണ്ട്
അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധുവിനെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ച് കൊലപ്പെടുത്തിയിട്ട് ഇന്നേക്ക് അഞ്ച് വര്‍ഷം. മുക്കാലിയിലെ കടകളില്‍ മോഷണം നടത്തിയെന്ന് ആരോപിച്ചാണ് മധുവിനെ ഒരു സംഘം പിടികൂടിയത്. മധുവിന്റെ ഉടുമുണ്ട് ഊരി, കൈകള്‍ ചേര്‍ത്തുകെട്ടി മർദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു. കൊല്ലപ്പെട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും ഇപ്പോളും മധുവിന്റെ ഓര്‍മ്മയിലാണ് കുടുംബം. ചിണ്ടക്കി ആദിവാസി ഊരിലെ കുറുമ്പ സമുദായക്കാരനായിരുന്നു മധു. വീട്ടില്‍ നിന്ന് അകന്ന് കാട്ടിലെ ഗുഹയില്‍ കഴിഞ്ഞു വരികയായിരുന്നു. 2018 ഫെബ്രുവരി 22നാണ് മോഷണം നടത്തിയെന്ന് ആരോപിച്ച് ഒരു കൂട്ടം ആളുകള്‍ […]