India Kerala

വിവാദ പ്രസ്താവന; കൊല്ലം തുളസി കീഴടങ്ങി

ശബരിമല യുവതി പ്രവേശന വിഷയത്തില്‍ വിവാദ പ്രസ്താവന നടത്തിയ നടന്‍ കൊല്ലം തുളസി പൊലീസില്‍ കീഴടങ്ങി. ചവറ സി.ഐ ഓഫീസിലാണ് കൊല്ലം തുളസി കീഴടങ്ങിയത്. നേരത്തെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു.

ഒക്ടോബർ 12ന് ചവറയില്‍ നടന്ന വിശ്വാസ സംരക്ഷണ ജാഥയുടെ ആമുഖ പ്രസംഗത്തിനിടെ ശബരിമലയില്‍ പോകുന്ന യുവതികളെ അവഹേളിച്ച് കൊല്ലം തുളസി പ്രസംഗിച്ചതായാണ് പരാതി.ശബരിമലയില്‍ പോകുന്ന സ്ത്രീകളെ രണ്ടായി വലിച്ചു കീറണമെന്നായിരുന്നു കൊല്ലം തുളസിയുടെ പരാമര്‍ശം. വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുക്കുകയും ഹാജരാകാന്‍ ആവശ്യപ്പെട്ട് നടന് നോട്ടീസ് നല്‍കുകയും ചെയ്തിരുന്നു.

കൊല്ലം തുളസി വനിതാ കമ്മീഷന് മാപ്പ് എഴുതി നല്‍കി

സ്ത്രീ വിരുദ്ധ പരാമര്‍ശം; കൊല്ലം തുളസിയുടെ ജാമ്യാപേക്ഷ തള്ളി