കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമര്‍ശവുമായി സി.പി.എം. ഗവര്‍ണറുടെ രാഷ്ട്രീയക്കളി കേരളത്തില്‍ ചെലവാകില്ലെന്ന് സി.പി.എം മുന്നറിയിപ്പ് നല്‍കി. ഭരണഘടനയുടെ അന്തസത്തയ്ക്ക് നിരക്കാത്ത ജല്‍പ നങ്ങളാണ് ഗവര്‍ണര്‍ നടത്തുന്നത്. ഏത് നിയമത്തിന്റെ ലംഘനമാണ് നിയമസഭ നടത്തിയതെന്ന് ഗവര്‍ണര്‍ വ്യക്തമാക്കണം. ഗവര്‍ണറുടെ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍കളി സകലസീമകളും ലംഘിക്കുന്നതായും കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനയില്‍ പറയുന്നു.
എന്നാല്‍ രാഷ്ട്രപതിയെയും ഗവര്‍ണറെയും എതിര്‍ക്കുന്നത് ക്രിമിനല്‍ കുറ്റമെന്ന് ഗവര്‍ണര്‍ പറഞ്ഞു. താന്‍ കേരളത്തില്‍ സ്വതന്ത്രമായി നടക്കും. പൌരത്വ നിയമഭേദഗതിക്കെതിരെ കേരള നിയമസഭ പാസ്സാക്കിയ പ്രമേയം അനാവശ്യമാണെന്നും ഗവര്‍ണര്‍ കോട്ടയത്ത് പറഞ്ഞു.