Kerala

കോവിഡ് 19: പുതിയ സുരക്ഷ ക്രമീകരണങ്ങളുമായി കൊച്ചി മെട്രോ

ഓരോ സർവീസിന് ശേഷവും മെട്രോ അണുവിമുക്തമാക്കും. തിരക്കേറിയ സ്റ്റേഷനുകളിൽ ഡിജിറ്റർ തെർമോ സ്കാനിങ് ക്യാമറകൾ.

കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സുരക്ഷ ക്രമീകരണങ്ങൾ ശക്തമാക്കുകയാണ് കൊച്ചി മെട്രോ. സർവീസ് പുനരാരംഭിക്കുമ്പോൾ ഓരോ സർവീസിന് ശേഷവും ഹൈപ്പോ ക്ലോറൈറ്റ് അടങ്ങിയ അണുനാശിനി ഉപയോഗിച്ച് ട്രെയിനുകൾ അണുവിമുക്തമാക്കും. തിരക്കേറിയ മെട്രോ സ്റ്റേഷനുകളിൽ ഡിജിറ്റർ തെർമോ സ്കാനിങ് ക്യാമറകളും സ്ഥാപിക്കും. ഓരോ കോച്ചിലെയും തണുപ്പിന്റെ അളവ് 24 മുതൽ 26 വരെ ഡിഗ്രിയായി നിജപ്പെടുത്തും.

യാത്രകളിൽ മാസ്ക് നിർബന്ധമാക്കും. എല്ലാ സ്റ്റേഷനുകളിലും ഹാൻഡ് സാനിറ്റെസറുകളും സോപ്പ് ലായനിയും സജ്ജീകരിക്കും. കോവിഡ് ബോധവൽക്കരണ സന്ദേശങ്ങൾ സ്റ്റേഷനുകളിലും ട്രെയിനിലും അനൗൺസ്മെന്റായി നൽകും. ഒരേ സമയം പത്ത് പേരെ വരെ സ്കാൻ ചെയ്യാൻ കഴിയുന്ന ഡിജിറ്റൽ തെർമോ സ്കാനിങ് ക്യാമറകളാണ് തിരക്കുള്ള സ്‌റ്റേഷനുകളിൽ സ്ഥാപിക്കുക.

മാർച്ച് 20 മുതലാണ് മെട്രോ സർവീസുകൾ നിർത്തിവെച്ചത്. തുറന്ന് പ്രവർത്തിക്കുന്നതിന് മുമ്പ് ട്രെയിനുകളും സ്റ്റേഷനുകളും ശുചീകരിക്കുന്ന പ്രവർത്തനമാണ് ഇപ്പോൾ പുരോഗമിക്കുന്നത്