നടിയെ അക്രമിച്ച കേസിൽ കോടതി രേഖകൾ ചോർന്നതിൽ തെളിവ് ഹാജരാക്കണമെന്ന് വിചാരണ കോടതി. ദിലീപിന്റെ ഫോണിൽ നിന്ന് ലഭിച്ച തെളിവുകൾ ഹാജരാക്കാൻ അന്വേഷണ സംഘത്തിന് കോടതി നിർദ്ദേശം നൽകി. തെളിവ് നൽകാതെ കോടതി ജീവനക്കാരെ ചോദ്യം ചെയ്യാൻ കഴിയില്ലെന്നും കോടതി പറഞ്ഞു.
Related News
പെരുമാറ്റ ചട്ടം ലംഘിച്ചാൽ ഇടപെടലുണ്ടാകുമെന്ന് ടിക്കറാം മീണ
പെരുമാറ്റ ചട്ടം ലംഘിച്ചാൽ ഇടപെടലുണ്ടാകുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കറാം മീണ.മാതൃക പെരുമാറ്റച്ചട്ടം നിലനിൽക്കുന്നുണ്ട്.ശബരിമല പ്രചരണ വിഷയമാക്കുന്നതിനെ കുറിച്ചു കൂടുതൽ പറയാനാഗ്രഹിക്കുന്നില്ലെന്നും ടിക്ക റാം മീണ പറഞ്ഞു.
മുതിർന്ന മാധ്യമ പ്രവർത്തകൻ യു വിക്രമൻ അന്തരിച്ചു
മുതിർന്ന പത്ര പ്രവർത്തകനും, സിപിഐ നേതാവ് സി ഉണ്ണിരാജയുടെ മകനും, സി പി ഐ നേതാവും ആയിരുന്ന യു വിക്രമൻ അന്തരിച്ചു. ജനയുഗം കോർഡിനേറ്റിംഗ് എഡിറ്റർ, നവയുഗം പത്രാധിപ സമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരം പി ആർ എസ് ഹോസ്പിറ്റലിൽ അല്പം മുൻപ് ആയിരുന്നു അന്ത്യം.
വയനാട്ടിൽ ഇന്ന് പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
മഴ തുടരുന്ന സാഹചര്യത്തിൽ വയനാട്ടിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി. പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ ഇന്ന് അവധി പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂർ ജില്ലകളിൽ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയാണ്. ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയായിരിക്കും. മറ്റ് താലൂക്കുകളിൽ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മാത്രമേ അവധിയുള്ളൂ. ഇടുക്കിയിൽ ദേവികുളം, പീരുമേട് താലൂക്കുകളിലെയും ഉടുമ്പൻചോല താലൂക്കിലെ […]