ഡല്‍ഹിയിലെത്തിയ ആരോഗ്യമന്ത്രി കെ.കെ ശൈലജ കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധനുമായി ഇന്ന് കൂടിക്കാഴ്ച നടത്തിയേക്കും. സംസ്ഥാനത്തെ നിപ പ്രതിരോധന പ്രവര്‍ത്തനങ്ങളുടെ വിശദാംശങ്ങള്‍ കേന്ദ്രമന്ത്രിയെ അറിയിക്കും. കൂടിക്കാഴ്ചയുടെ സമയം ഇതുവരെ നിശ്ചയിച്ചിട്ടില്ല. കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രി സ്മൃതി ഇറാനിയുമായും ശൈലജ ഇന്ന് കൂടിക്കാഴ്ച നടത്തുന്നുണ്ട്.
