കേരളത്തിന് ഒരു വന്ദേഭാരത് എക്സ്‌പ്രസ് കൂടി അനുവദിക്കും കേന്ദ്രം ഉറപ്പു നൽകിയെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവ് ഉറപ്പ് നൽകിയതായി കെ.സുരേന്ദ്രൻ പറഞ്ഞു. ട്രെയിൻ ആവശ്യപ്പെട്ടു താൻ കത്ത് നൽകിയതിനെ തുടർന്നാണു നടപടിയെന്നും സുരേന്ദ്രൻ പറഞ്ഞു.
കാസർഗോഡ് നിന്ന് തലസ്ഥനത്തേക്ക് ഒരു വന്ദേ ഭാരത് കൂടി കിട്ടുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി ഉറപ്പ് നല്‍കി. വൈകാതെ നടപടികൾ പൂർത്തിയാക്കി വന്ദേ ഭാരത് ഓടി തുടങ്ങും. കേരളീയർക്കു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓണസമ്മാനമാണിത്. വിഷുക്കൈനീട്ടമായി കേന്ദ്രം നൽകിയ വന്ദേഭാരത് എക്സ്‌പ്രസിനെ ഇരുകയ്യും നീട്ടിയാണ് കേരളം സ്വീകരിച്ചത്.
ഈ ട്രെയിനിലെ തിരക്കിനെത്തുടർന്നാണ് കേന്ദ്ര സർക്കാർ അതേ റൂട്ടിൽ രണ്ടാമത്തെ വന്ദേ ഭാരത് അനുവദിക്കുന്നത്. രണ്ടാമത്തെ വന്ദേഭാരത് ആവശ്യപ്പെട്ട് കത്ത് നൽകിയതിനെ തുടർന്ന് കേന്ദ്രം അടിയന്തരമായി ഈ വിഷയത്തിൽ നടപടി കൈക്കൊള്ളുകയായിരുന്നുവെന്നും സുരേന്ദ്രൻ വിശദീകരിച്ചു.
സിൽവർ ലൈൻ അടഞ്ഞ അധ്യായമാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കൂട്ടിച്ചേര്‍ത്തു. സര്‍ക്കാർ ഉദ്ദേശിച്ച രീതിയിൽ ഒരിക്കലും പദ്ധതി നടക്കാൻ പോകുന്നില്ല. മെട്രോമാൻ്റെ അഭിപ്രായം സര്‍ക്കാർ അംഗീകരിക്കും എന്ന് തോന്നുന്നില്ലെന്നും വിഷയത്തിൽ കേരള സർക്കാർ പ്രതികരിക്കട്ടെ എന്നും കെ സുരേന്ദ്രൻ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.