വിദേശ രാജ്യങ്ങളിൽ നിന്ന് മടങ്ങിയെത്തിയ പ്രവാസികൾക്കായി നോർക്കയുമായി യോജിച്ച് 4 % പലിശയിൽ വായ്പ ലഭ്യമാകും.
സംരംഭകർക്കായി പുതിയ വായ്പ പദ്ധതിയുമായി കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ. ഏഴ് ശതമാനം പലിശയിൽ 50 ലക്ഷം രൂപ വരെ വായ്പ നൽകും. ഉടനടി വായ്പ ലഭിക്കും എന്നതാണ് പദ്ധതിയുടെ പ്രത്യേകത. പദ്ധതി ഈ മാസം 28ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയും
മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പദ്ധതിയാണ് കെ.എഫ്.സി യിലൂടെ നടപ്പാക്കുന്നത്. പ്രതിവർഷം 1000 പുതിയ സംരംഭകരെ കണ്ടെത്തുകയാണ് ലക്ഷ്യം. ഇതിനായി 300 കോടി രൂപയാണ് വകയിരുത്തിയത്. 7% പലിശക്കാണ് വായ്പ നൽകുക. 10 ലക്ഷത്തിന് താഴെയുള്ളവർക്ക് ഈട് നൽകേണ്ടതില്ല.
ഓൺലൈൻ മുഖാന്തരം സംരംഭകരുമായി സംസാരിച്ചാണ് വായ്പ നൽകുന്നത്. ട്രാൻസ്ജെൻഡേഴ്സ്, ആദിവാസി മേഖലയിലുള്ളവരെ സ്വയം തൊഴിലിന് പ്രാപ്തരാക്കുക എന്ന ലക്ഷ്യവുമുണ്ട്. വിദേശ രാജ്യങ്ങളിൽ നിന്ന് മടങ്ങിയെത്തിയ പ്രവാസികൾക്കായി നോർക്കയുമായി യോജിച്ച് 4 % പലിശയിൽ വായ്പ ലഭ്യമാകും.