മുഖ്യമന്ത്രിക്കെതിരെ സി.പി.ഐ മുഖപത്രം ജനയുഗം. ചരിത്രവസ്തുതകളെ മുഖ്യമന്ത്രി മനപ്പൂര്‍വം തമസ്കരിച്ചുവെന്ന് ജനയുഗം മുഖപ്രസംഗത്തില്‍ പറയുന്നു. അച്യുത മേനോന്റെ പേര് മുഖ്യമന്ത്രി മറന്നുവെന്ന് കരുതുന്നില്ലെന്നും ജനയുഗം വിമര്‍ശിക്കുന്നു. ഭൂപരിഷ്കരണത്തിന്റെ 50ാം വാര്‍ഷിക പ്രസംഗത്തില്‍ അച്യുത മേനോന്റെ പേര് മുഖ്യമന്ത്രി പരാമര്‍ശിച്ചിരുന്നില്ല.
Related News
ഭിന്നശേഷിക്കാർക്ക് ബീച്ചുകളിൽ സഞ്ചരിക്കാനായുള്ള പാതയൊരുക്കി തമിഴ്നാട് സർക്കാർ
ഭിന്നശേഷിക്കാർക്കുവേണ്ടി കടൽത്തീരത്തേക്ക് വഴി ഒരുക്കി സ്റ്റാലിൻ സർക്കാർ. വിദേശ രാജ്യങ്ങളിലുള്ളതുപോലെ ബീച്ചുകളിൽ വീൽച്ചെയറുകൾക്ക് സഞ്ചരിക്കാനായുള്ള പാതയാണ് തമിഴ്നാട് സർക്കാർ സജ്ജമാക്കിയത്. വീട്ടുകാരും കൂട്ടുകാരും ബിച്ചിലേക്ക് കൂട്ടി കൊണ്ടുപോയാലും കടൽത്തിരകളുടെ തൊട്ടടുത്തിരിക്കാനുള്ള ഭാഗ്യം ഭിന്നശേഷിക്കാരിൽ പലർക്കും കിട്ടാറില്ല. എന്നാൽ അത്തരക്കാരുടെയെല്ലാം സ്വപ്നം സാക്ഷാത്കരിച്ചിരിക്കുകയാണ് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. സ്റ്റാലിന്റെ മകനും എം എൽ എയുമായ ഉദയനിധി സ്റ്റാലിന്റെ മണ്ഡലത്തിലെ ബിച്ചിലാണ് ഇപ്പോൾ ഈ പാത ഒരുക്കിയിട്ടുള്ളത്. ഇതൊരു തുടക്കം മാത്രമാണെന്ന കുറിപ്പോടെ മുഖ്യമന്ത്രി തന്നെ ചിത്രങ്ങൾ […]
യു.എ.പി.എ കേസ്
കോഴിക്കോട് പന്തീരങ്കാവ് യു.എ.പി.എ കേസിലെ രണ്ടാം പ്രതി താഹ ഫസലിന്റെ കയ്യക്ഷരം ഇന്ന് രേഖപ്പെടുത്തും. രാവിലെ പത്തിനും ഉച്ചക്ക് ഒരു മണി വരെയുള്ള സമയത്താണ് കയ്യക്ഷരം രേഖപ്പെടുത്താന്‍ ജില്ലാ സെഷന്‍സ് കോടതി അനുമതി നല്‍കിയിരിക്കുന്നത്. അന്വേഷണ സംഘം ജയിലില്‍ എത്തിയാണ് കയ്യക്ഷരം രേഖപ്പെടുത്തുക. പ്രതികളില്‍ നിന്ന് പോലീസ് പിടിച്ചെടുത്ത കുറിപ്പുകളിലെ കയ്യക്ഷരവുമായി താരതമ്യപ്പെടുത്തി പരിശോധിക്കും. മഞ്ചിക്കണ്ടി വെടിവെപ്പിന് പകരം ചോദിക്കുമെന്ന് എഴുതിയ കുറിപ്പ് നേരത്തെ പോലീസ് പിടിച്ചെടുത്തിരുന്നു.
സമൂഹ മാധ്യമങ്ങളിലെ പൊതു അഭിപ്രായത്തിന്റെ സ്വാധീനത്തിൽ ജഡ്ജിമാർ അകപ്പെടരുതെന്ന് ചീഫ് ജസ്റ്റിസ് എൻ. വി രമണ
സമൂഹ മാധ്യമങ്ങളിലൂടെ രൂപപ്പെടുന്ന പൊതു അഭിപ്രായത്തിന്റെ സ്വാധീനത്തിൽ ജഡ്ജിമാർ അകപ്പെടരുതെന്ന് ചീഫ് ജസ്റ്റിസ് എൻ.വി. രമണ. സമൂഹ മാധ്യമങ്ങളിലെ ഉള്ളടക്കം ജുഡീഷ്യറിയെ എങ്ങനെ ബാധിക്കുന്നു എന്നതിൽ സംവാദം അത്യാവശ്യമാണെന്നും എൻ. വി രമണ പറഞ്ഞു. നിയമനിർമാണ സഭയ്ക്കും, എക്സിക്യൂട്ടീവിനും ജുഡീഷ്യറിയെ പ്രത്യക്ഷമായും, പരോക്ഷമായും നിയന്ത്രിക്കാനാകില്ല. അങ്ങനെയുണ്ടായാൽ നിയമവാഴ്ച സങ്കൽപം മാത്രമാകുമെന്നും എൻ.വി. രമണ പറഞ്ഞു. പതിനേഴാമത് ജസ്റ്റിസ് പി.ഡി. ദേശായ് അനുസ്മരണ പ്രഭാഷണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു ചീഫ് ജസ്റ്റിസ്.