രുവനന്തപുരം: വരുന്ന ലോക്സഭ തെരഞ്ഞെടുപ്പില്‍ മുന്‍ വിജിലന്‍സ് ഡിജിപി ജേക്കബ് തോമസ് മത്സരിക്കില്ല. അദ്ദേഹം നല്കിയ രാജി സര്‍ക്കാര്‍ സ്വീകരിക്കാത്തതിനാലണ് തീരുമാനം. അതേസമയം ജേക്കബ് തോമസിനെ അല്ലാതെ മറ്റാരേയും സ്ഥാനാര്‍ത്ഥി ആക്കില്ലെന്ന് കിഴക്കമ്പലം ട്വന്റി ട്വന്റി അറിയിച്ചു.
ചാലക്കുടിയില്‍ മത്സരിക്കാന്‍ വേണ്ട്ിയാണ് ജേക്കബ് തോമസ് സര്‍വ്വീസില്‍ നിന്നും സ്വയം വിരമിക്കുന്നതിനുള്ള അപേക്ഷ നല്‍കിയത്. എന്നാല്‍ ജേക്കബ് ഉദ്യാഗസ്ഥന് ആയതിനാല്‍ കേന്ദ്ര തലത്തിലാണ് സ്വയം വിരമിക്കലിന്റെ നടപടി ക്രമങ്ങള്‍ പൂര്ത്തീകരിക്കേണ്ടത ് കേന്ദ്ര തലത്തിലാണ്. എന്നാല്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന തിയതിയായ ഏപ്രില്‍ നാലിന് മുന്‍പ് വിരമിക്കലിനുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാകാന്‍ സാധിക്കാത്തതിനാലാണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ലെന്ന് തീരുമാനിക്കാന്‍ കാരണം.