Kerala

ഐഎസ്ആർഒ ചാരക്കേസ് ഗൂഢാലോചന ; വി കെ മെയ്നിക്ക് ഇടക്കാല മുൻ‌കൂർ ജാമ്യം അനുവദിച്ചു

ഐഎസ്ആർഒ ചാരക്കേസ് ഗൂഢാലോചന കേസിൽ മുൻ ഐ ബി ഉദ്യോഗസ്ഥൻ വി കെ മെയ്നിക്ക് ഹൈക്കോടതി ഇടക്കാല മുൻ‌കൂർ ജാമ്യം അനുവദിച്ചു. ഒക്ടോബർ ആറ് വരെയാണ് ഹൈക്കോടതി ഇടക്കാല മുൻ‌കൂർ ജാമ്യം അനുവദിച്ചത്. ഐ എസ് ആർ ഒ ചാരക്കേസ് ഗൂഢാലോചനയിൽ പതിനേഴാം പ്രതിയാണ് വി കെ മെയ്നി.

അതേസമയം ഐഎസ്ആർഒ ചാരക്കേസ് ഗൂഢാലോചനയിൽ സിബിഐക്കെതിരെ ഗുരുതര പരാമർശങ്ങളുമായി കോടതി രംഗത്തെത്തിയിരുന്നു. ചാരക്കേസില്‍ ഗൂഢാലോചനയുണ്ടെന്ന് കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നും, ഗൂഢാലോചനയെന്ന സിബിഐ വാദം അംഗീകരിക്കാന്‍ കഴിയില്ലെന്നും കോടതി നിലപാടെടുത്തു. സിബി മാത്യൂസിന്റെ മുൻ‌കൂർ ജാമ്യം അനുവദിച്ചു കൊണ്ടായിരുന്നു കോടതി ഇക്കാര്യം വ്യകത്മാക്കിയത്.

ഐഎസ്ആർഒ ഗൂഢാലോചനക്കേസിലെ സിബിമാത്യൂസിന്റെ മുന്‍കൂര്‍ ജാമ്യ ഉത്തരവിലാണ് സിബിഐക്കെതിരെ തിരുവനന്തപുരം ജില്ലാ കോടതി ഗൗരവ പരാമര്‍ശങ്ങൾ നടത്തിയത്. വിശദമായ വിലയിരുത്തലിനായി വിളിച്ചു വരുത്തിയ ജയിന്‍ കമ്മറ്റി റിപ്പോര്‍ട്ടും കേസ് ഡയറികളും പരിശോധിച്ചായിരുന്നു കോടതിയുടെ അനുമാനം.