Education Kerala

കേരള, മഹാത്മാഗാന്ധി സർവകലാശാലകൾ നടത്താനിരുന്ന പരീക്ഷകൾ തടഞ്ഞ് ഹൈക്കോടതി

കേരള, മഹാത്മാഗാന്ധി സർവകലാശാലകൾ നടത്താനിരുന്ന പരീക്ഷകൾ ഹൈക്കോടതി തടഞ്ഞു. കൊവിഡ് ബാധ ചൂണ്ടിക്കാട്ടിയുള്ള എൻഎസ്എസിൻ്റെ ഹർജിയിലാണ് കോടതിയുടെ ഇടക്കാല ഉത്തരവ്. മതിയായ അധ്യാപകർ ഇല്ലെന്നും പരീക്ഷ മൂലം രോഗബാധ കൂടുന്നെന്നായിരുന്നു എൻ എസ് എസ് ഹർജി. കോടതി ഉത്തരവിന് പിന്നാലെ എം ജി സർവകലാശാല പരീക്ഷകൾ മാറ്റി.

മഹാത്മാഗാന്ധി സർവ്വകലാശാല ഫെബ്രുവരി എട്ട് വരെ നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചതായി വൈസ് ചാൻസലർ അറിയിച്ചു. പുതുക്കിയ തീയതി പിന്നീട്‌ അറിയിക്കും.

അതേസമയം, കൊവിഡ് തീവ്ര വ്യാപനത്തെ തുടർന്ന് കടുത്ത നിയന്ത്രണങ്ങൾ നിലനിൽക്കുന്ന കണ്ണൂരിൽ ജില്ല കളക്ടറുടെ നിർദേശം പോലും മറികടന്ന് കോളേജ് യൂണിയൻ തെരഞ്ഞെടുപ്പ് നടത്തി കണ്ണൂർ സർവകലാശാല.

ജില്ല ബി കാറ്റഗറിയിലാണ് വലിയ തോതിലുള്ള കൊവിഡ് വ്യാപനം ജില്ലയിലുണ്ട്. ഇന്നലെ ജില്ലയിൽ ഏറ്റവും ഉയർന്ന പ്രതിദിന ടി പി ആർ നിരക്ക് രേഖപ്പെടുത്തിയ ദിവസമായിരുന്നു. ഇന്നലെയാണ് ബി കാറ്റഗറിയിലേക്ക് മാറ്റിയത്.

അതിനിടയിലാണ് വിദ്യാർത്ഥി യൂണിയൻ തെരെഞ്ഞെടുപ്പ് സർവകലാശാല നിശ്ചയിച്ചിരുന്നത്. അത് മാറ്റിവയ്ക്കണമെന്ന ആവശ്യം പരിഗണിക്കപ്പെട്ടില്ല. സിന്ഡിക്കേറ്റ് കളക്ടറുടെ കത്ത് അവഗണിച്ച് തെരഞ്ഞെടുപ്പുമായി മുന്നോട്ട് പോകുകയായിരുന്നു. എല്ലാ അഫ്‌ലിയേറ്റഡ്‌ കോളജുകളിലെയും ഫലം പുറത്ത് വന്നിട്ടുണ്ട്.

95% കൊവിഡ് കേസുകളിൽ ജില്ലയിൽ വർധനവുണ്ട്. കളക്ടർ തന്നെ വിസിക്ക് നൽകിയ കത്തിൽ പറയുന്നത് ജില്ല ബി കാറ്റഗറിയാണ് തെരെഞ്ഞെടുപ്പ് മാറ്റിവയ്ക്കണെമന്നതായിരുന്നു, അതെല്ലാം അവഗണിച്ച് തെരെഞ്ഞെടുപ്പ് നടത്തി, എന്നാൽ അതിന് ശേഷവും മാനദണ്ഡങ്ങൾ എല്ലാം ലംഘിച്ചുകൊണ്ടാണ് വിജയാഘോഷം നടന്നത്.

ജില്ലയിൽ പൊതുപരിപാടികൾ നിരോധിച്ചുകൊണ്ട് കളക്ടർ ഇറക്കിയ ഉത്തരവ് ഇപ്പോഴും നിലനിക്കുന്നുണ്ട്, വിവാഹ മരണാന്തര ചടങ്ങുകളിൽ മാത്രം പങ്കെടുക്കാവുന്നത് 20 പേർ മാത്രമാണ്, നിയന്ത്രണം ഇപ്പോഴും ജില്ലയിൽ നിലനിൽക്കുന്ന സാഹചര്യത്തിലാണ് വിജയാഘോഷം.