India Kerala

അഞ്ച് ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

സംസ്ഥാനത്ത് അഞ്ച് ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയുണ്ടാകുമെന്ന് കാലവാസ്ഥ നിരീക്ഷണ കേന്ദ്രം. ആലപ്പുഴ, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. തിങ്കളാഴ്ച വരെ വിവിധ ജില്ലകളില്‍ ഒറ്റപ്പെട്ട മഴ തുടരും. പൊതുജനങ്ങള്‍ ജാഗ്രതപാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. പൊഴിയൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ള തീരത്ത് 3.2 മീറ്റര്‍ വരെ ഉയരമുള്ള തിരമാലയുണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്. ബാണാസുര സാഗർ ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളിൽ കനത്ത മഴ പെയ്യുന്നതിനാല്‍ ഡാമിന്റെ ഷട്ടറുകൾ 10 സെന്റീമീറ്റര്‍ ഉയര്‍ത്തും.

വയനാട്ടിൽ ദുരന്തസാധ്യത പ്രദേശങ്ങളിൽ കെട്ടിട നിർമാണത്തിനും ക്വാറികൾക്ക് ജില്ലാ ദുരന്തനിവാരണ അതോറിറ്റി നിയന്ത്രണമേർപ്പെടുത്തി. കോഴിക്കോട് ബേപ്പൂരില്‍ കടല്‍ക്ഷോഭത്തെ തുടര്‍ന്ന് 18 കുടംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു.