കൊല്ലം പള്ളിമൺ ഇളവൂരിൽ ആറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയ ദേവനന്ദയെ തട്ടിക്കൊണ്ടു പോയതെന്ന് മുത്തച്ഛൻ മോഹനൻ. യാതൊരു പരിചയമില്ലാത്ത വഴിയിലൂടെ ദേവനന്ദ പോയി എന്നത് ശരിയല്ല. മരണത്തിൽ ദുരൂഹതയുണ്ട്.
അമ്മയുടെ ഷാൾ കുട്ടി ധരിച്ചിട്ടില്ലെന്നും ദേവനന്ദയുടെ മുത്തച്ഛന്‍. കുഞ്ഞ് അടുത്ത ദിവസങ്ങളിൽ ക്ഷേത്രത്തിൽ പോയിട്ടില്ലെന്നും നേരത്തെ ക്ഷേത്രത്തിൽ പോയത് മറ്റൊരു വഴിയിലൂടെ ആയിരുന്നെന്നും മുത്തച്ഛന്‍ മോഹനന്‍ പറയുന്നു. ദേവനന്ദ ഒരിക്കൽ പോലും ആറ്റിൻകരയിൽ പോയിട്ടില്ലെന്നും അയൽവീട്ടിൽ പോലും പോകാത്ത കുട്ടിയായിരുന്നുവെന്നും മുത്തച്ഛന്‍ കൂട്ടിച്ചേര്‍ത്തു. സംഭവത്തില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുന്നു.