India Kerala

മുന്‍ മന്ത്രി എം.കമലം അന്തരിച്ചു

കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ എം.കമലം അന്തരിച്ചു. 96 വയസായിരുന്നു. കോഴിക്കോട് നടക്കാവിലെ വസതിയില്‍ വച്ചായിരുന്നു അന്ത്യം. 1982-87 കാലത്ത് കരുണാകരന്‍ മന്ത്രിസഭയില്‍ സഹകരണ മന്ത്രിയായിരുന്നു.

ആറും ഏഴും കേരള നിയമസഭകളിലെ അംഗവും ഏഴാം സഭയിലെ സഹകരണ വകുപ്പു മന്ത്രിയായിരുന്നു. വനിതാ കമ്മിഷൻ ചെയർപേഴ്സണായും പ്രവർത്തിച്ചിട്ടുണ്ട്. 1948 മുതൽ 1963 വരെ കോഴിക്കോട് മുനിസിപ്പൽ കൗൺസിൽ അംഗമായിരുന്നു. 1980 ലും 1982 ലും കൽപ്പറ്റ നിയോജക മണ്ഡലത്തിൽ നിന്നും കേരള നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.