India Kerala

നിര്‍ബന്ധിത വിരമിക്കലിലൂടെ ബി.എസ്.എന്‍.എല്ലില്‍നിന്നും പടിയിറങ്ങുന്നത് പകുതിയിലധികം ജീവനക്കാര്‍

കേന്ദ്ര പൊതുമേഖല സ്ഥാപനമായ ബി.എസ്.എന്‍.എലില്‍നിന്നും ജീവനക്കാര്‍ കൂട്ടത്തോടെ വിരമിക്കുന്നു. കേന്ദ്രസര്‍ക്കാറിന്‍റെ സ്വയം വിരമിക്കല്‍ പദ്ധതിപ്രകാരമാണ് പകുതിയിലധികം ജീവനകാരും സ്വമേധയ വിരമിക്കുന്നത്. 51 ശതമാനം പേരാണ് വി.ആര്‍.എസ് വഴി സര്‍വ്വീസില്‍നിന്നും പടിയിറങ്ങുന്നത്. നഷ്ടത്തിലോടുന്ന ബി.എസ്.എന്‍.എലിനെ ലാഭത്തിലാക്കുന്നതിനായാണ് സ്വയം വിരമിക്കല്‍ പദ്ധതി കേന്ദ്രസര്‍ക്കാര്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചത്.

50 വയസിനും 60 വയസിനും ഇടയിലുള്ളവര്‍ക്കാണ് പദ്ധതി കൊണ്ടുവന്നത്. വിരമിക്കുന്നവര്‍ക്ക് പ്രത്യാക ആനുകൂലങ്ങള്‍ നല്‍കുമെന്നാണ് സര്‍ക്കാര്‍ ഉറപ്പ്. ബി.എസ്.എന്‍.എലിലെ 153788 പേരില്‍ 78569 പേരും ജനുവരി 31ന് പടിയിറങ്ങും. സ്വമേധയ വിമരിക്കല്‍ എന്നാണ് പേരെങ്കിലും പലരും ഭയന്നാണ് ജോലി ഉപേക്ഷിക്കുത്. സ്വകാര്യ മേഖലയെ സഹായിക്കുന്ന കേന്ദ്രസര്‍ക്കാര്‍ ബി.എസ്.എന്‍.എലിനായി ഒന്നും ചെയ്യുന്നില്ലെന്ന് തൊഴിലാളികള്‍ ആരോപിക്കുന്നു. കേന്ദ്ര പൊതുമേഖല സ്ഥാപനങ്ങളുടെ വിറ്റഴിക്കല്‍ വിവാദങ്ങള്‍ക്കിടെയാണ് ബി.എസ്.എന്‍.എല്‍ ജീവനക്കാര്‍ കൂട്ടത്തോടെ വിരമിക്കുന്നത്.