Kerala

മദ്യപിച്ചെത്തി അച്ഛനെ കൊലപ്പെടുത്തി; മകൻ ഒളിവിൽ

തിരുവനന്തപുരം കിളിമാനൂരിൽ മദ്യപിച്ചെത്തിയ മകൻ അച്ഛനെ കൊലപ്പെടുത്തി. കിളിമാനൂർ പനപ്പാംകുന്ന് ഈന്തന്നൂർ കോളനിയിൽ രാജൻ ആണ് കൊല്ലപ്പെട്ടത്. മകൻ സുരാജ് ഒളിവിലാണ്. ഇന്നലെ രാത്രി 10 മണിയോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം. Drunken son killed father

കഴുത്തിൽ തോർത്തുകൊണ്ട് മുറുക്കിയ നിലയിലാണ് മൃതദ്ദേഹം കണ്ടത്. സംഭവം നടക്കുമ്പോൾ അച്ഛനും മകനും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. മദ്യപിച്ചെത്തി വഴക്കിട്ട സുരാജ് അച്ഛനെ കൊലപ്പെടുത്തിയ വിവരം അയൽവാസികളെ അറിയിച്ച ശേഷം രക്ഷപെട്ടു. സുരാജിന് വേണ്ടി തിരച്ചിൽ ആരംഭിച്ചതായി കിളിമാനൂർ പോലീസ് അറിയിച്ചിട്ടുണ്ട്.