കിഴക്കൻ ലഡാക്കിലെ ഗാൽവാനിൽ നിന്ന് ചൈനീസ് സൈന്യം പൂർണമായും പിന്മാറിയെന്ന് ഉപഗ്രഹ ചിത്രങ്ങൾ വ്യക്തമാക്കുന്നു. മേഖലയില്‍ രണ്ട് കിലോമീറ്ററാണ് ചൈന പിൻവാങ്ങിയത് . ഈ മാസം പകുതിയോടെ പാൻഗോങ് ടിസൊ ഒഴികെ എല്ലാ മേഖലകളിൽ നിന്നും ചൈനയുടെ പിന്മാറ്റം ഉണ്ടാകുമെന്നാണ് ഇന്ത്യ കണക്ക് കൂട്ടുന്നത്. ഗാൽവാൻ താഴ് വര, ഹോട്ട് സ്പ്രിങ്, ഗോർഗ എന്നീ പ്രദേശങ്ങളിൽ നിന്നാണ് ചൈന പിന്മാറിയത്. പുതിയ ഉപഗ്രഹ ചിത്രങ്ങളിൽ ഗാൽവാൻ താഴ് വരയിൽ ചൈന ഉണ്ടാക്കിയ ടെന്റുകള്‍ പൂർണമായും പൊളിച്ചു മാറ്റിയ […]
രണ്ടാം നരേന്ദ്ര മോദി സർക്കാറിന്റെ രണ്ടാം പൊതുബജറ്റ് അവതരണം തുടങ്ങി. ധനമന്ത്രി നിർമല സീതാരാമനാണ് ബജറ്റ് അവതരിപ്പിക്കുന്നത്. കഴിഞ്ഞ വർഷത്തേതു പോലെ ചുവന്ന പട്ടിൽ പൊതിഞ്ഞാണ് ധനമന്ത്രി ബജറ്റ് രേഖകൾ ലോക്സഭയിലേക്കു കൊണ്ടുവന്നത്. ധനകാര്യ സഹമന്ത്രി അനുരാഗ് ഠാക്കൂറിനും മന്ത്രാലയ ഉദ്യോഗസ്ഥർക്കുമൊപ്പം പാർലമെന്റിലെത്തിയ അവർബജറ്റവതരണത്തിന് രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ അനുമതി തേടി. 2019 -20 സാമ്പത്തിക വർഷത്തിൽ 7 മുതൽ ഏഴര ശതമാനമായിരുന്നു പ്രതീക്ഷിച്ച വളർച്ച നിരക്ക്. എന്നാൽ അത് അഞ്ചു ശതമാനത്തിൽ ഒതുങ്ങി. 2020-21 സാമ്പത്തിക […]
ഇന്ന് കേരളത്തിൽ 32,819 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട് 5015, എറണാകുളം 4270, മലപ്പുറം 3251, തൃശൂര്‍ 3097, കോട്ടയം 2970, തിരുവനന്തപുരം 2892, പാലക്കാട് 2071, കണ്ണൂര്‍ 1996, ആലപ്പുഴ 1770, കൊല്ലം 1591, പത്തനംതിട്ട 1163, വയനാട് 968, കാസര്‍ഗോഡ് 906, ഇടുക്കി 859 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,41,199 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 23.24 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, […]