നടിയെ അക്രമിച്ച കേസിലെ വിചാരണ നിർത്തി വയ്ക്കണമെന്നാവശ്യപ്പെട്ട് നടൻ ദിലീപ് സമർപ്പിച്ച ഹരജി സുപ്രിം കോടതിയെ ഇന്ന് പരിഗണിക്കും.
ദ്യശ്യങ്ങള്‍ പരിശോധിച്ചതിന്റെ റിപ്പോർട്ട് ലഭിക്കുന്നതുവരെ വിചാരണ നിർത്തി വയ്ക്കണമെന്നാണ് ആവശ്യം .സാക്ഷികളെ ഈ മാസം 30 മുതൽ വിസ്തരിക്കാനിരിക്കെയാണ് ദിലീപിന്റെ പുതിയ നീക്കം. പരിശോധനാ റിപ്പോർട്ട് ലഭിക്കുന്നതിന് മുൻപ് വിചാരണ കോടതി സാക്ഷി വിസ്താരത്തിനായുള്ള നടപടികൾ ആരംഭിച്ചതിനാൽ സാക്ഷികളുടെ ക്രോസ് വിസ്താരത്തിന് തടസം സൃഷ്ടിക്കുമെന്നാണ് ദിലീപിന്റെ വാദം.