കോവിഡ് 19 സ്ഥീരീകരിച്ചതിനെത്തുടര്‍ന്ന് നിരോധനാജ്ഞ പ്രഖ്യാപിച്ചതോടെ കോഴിക്കോട് ജില്ല കര്‍ശന നിയന്ത്രണത്തില്‍. ജില്ലാഭരണ കൂടത്തിന്റെ നിര്‍ദേശം ലംഘിച്ചാല്‍ കടുത്ത നടപടി സ്വീകരിക്കാനാണ് തീരുമാനം. മരുന്നു ഷോപ്പുകളും ഭക്ഷ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകളും രാവിലെ പത്തു മുതല്‍ വൈകിട്ട് ഏഴു വരെ നിര്‍ബന്ധമായും തുറന്ന് പ്രവര്‍ത്തിക്കണമെന്ന് കലക്ടര്‍ ഉത്തരവിട്ടു.
കോഴിക്കോട് ജില്ലയില്‍ ഇതാദ്യമായാണ് കോവിഡ് 19 സ്ഥീരികരിക്കുന്നത്. ഇതോടെ കടുത്ത നടപടിയിലേക്ക് ജില്ലാ ഭരണകൂടം കടന്നു. അഞ്ച് ആളുകളില്‍ കൂടുതല്‍ പൊതുസ്ഥലങ്ങളില്‍ ഒരുമിച്ച് കൂടുന്നത് നിരോധിച്ചു.
ബസുകളില്‍ സീറ്റിംഗ് പരിധിയുടെ അമ്പത് ശതമാനം ആളുകള്‍ മാത്രമേ സഞ്ചരിക്കാന്‍ പാടൂള്ളൂ. ഓട്ടോറിക്ഷകളില്‍ ഒരാളും. മതപരമായ ചടങ്ങുകളില്‍ പത്തു പേര്‍. വിവാഹചടങ്ങുകളിലും ഒരേ സമയം പത്തു പേരെ പങ്കെടുക്കാവൂ. ഹോട്ടലുകളില്‍ സീററുകള്‍ തമ്മില്‍ ഒരു മീറ്റര്‍ അകലം പാലിക്കണം. ആശുപത്രികളില്‍ സന്ദര്‍ശകര്‍ പാടില്ല. ഹാര്‍ബറുകളില്‍ മത്സ്യലേലം നിര്‍ത്തിവെക്കും. മാളുകളില്‍ എസി പ്രവര്‍ത്തിപ്പിക്കാന്‍ പാടില്ല. ഈ നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കും. വില്ലേജ് അടിസ്ഥാനത്തില്‍ ഇക്കാര്യം നിരീക്ഷിക്കുന്നതിനായി പ്രത്യേക സ്ക്വാഡിനെ നിയോഗിച്ചിട്ടുണ്ട്.