Kerala

കോര്‍പറേഷനുകളില്‍ ഇഞ്ചോടിഞ്ച്: എല്‍ഡിഎഫ്-3, യുഡിഎഫ്-3

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്‍റെ ഫലമറിയാനുള്ള വോട്ടെണ്ണല്‍ പുരോഗമിക്കുന്നു. എല്‍ഡിഎഫും യുഡിഎഫും മൂന്നിടത്ത് വീതം ലീഡ് ചെയ്യുന്നു.

കൊല്ലം, തിരുവനന്തപുരം, കോഴിക്കോട് കോര്‍പറേഷനുകളിലാണ് എല്‍ഡിഎഫ് ലീഡ് ചെയ്യുന്നത്. കണ്ണൂരിലും കൊച്ചിയിലും തൃശൂരിലും യുഡിഎഫിനാണ് ലീഡ്.

കൊച്ചി കോര്‍പറേഷനില്‍ യുഡിഎഫ് മേയര്‍ സ്ഥാനാര്‍ഥി പരാജയപ്പെട്ടു. എന്‍ വേണുഗോപാലാണ് പരാജയപ്പെട്ടത്. ഒരു വോട്ടിനാണ് പരാജയം. ബിജെപി സ്ഥാനാര്‍ഥിയോടാണ് തോറ്റത്.

ത്രികോണ മത്സരം നടന്ന തിരുവനന്തപുരത്ത് എല്‍ഡിഎഫിന് മികച്ച ലീഡുണ്ട്. നിലവില്‍ എന്‍ഡിഎക്ക് അവര്‍ അവകാശപ്പെട്ട ലീഡ് ഇല്ല. കൊച്ചിയില്‍ എല്‍ഡിഎഫും യുഡിഎഫും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ്. കൊല്ലത്ത് എല്‍ഡിഎഫിന് മികച്ച ലീഡുണ്ട്. കണ്ണൂരില്‍ യുഡിഎഫാണ് മുന്നില്‍.