Entertainment India Kerala

തല കുനിച്ചുനിന്ന നീതി ദേവതയുടെ മുന്നിൽ തല ഉയർത്തി നിന്നൊരു ചിത്ര കഥ; വൈറൽ ഫോട്ടോഷൂട്ടുമായി കൺസെപ്റ്റ് ഫോട്ടോഗ്രാഫർ

നീതിക്ക് വേണ്ടി അലറിക്കരഞ്ഞവരുടെ കഥകൾ നമ്മളൊരുപാട് കേട്ടതാണ്. അവരുടെയെല്ലാം വൈകാരിക നിമിഷങ്ങൾ പലപ്പോഴായി കണ്ടതുമാണ്. എന്നിട്ടും മാറ്റമില്ലാതെ തുടരുന്ന ഈ നിയമ വ്യവസ്ഥിതി മറാതിരുന്നാൽ അതിനെ ജനങ്ങൾ എങ്ങനെ നേരിടുമെന്നുള്ള ഓർമ്മപ്പെടുത്തലുമായിട്ടാണ് അരുൺ രാജ് എന്ന കൺസെപ്റ്റ് ഫോട്ടോഗ്രാഫർ തന്റെ മറ്റൊരു ചിത്രകഥയിലൂടെ എത്തുന്നത്. തന്റെ ചിത്രങ്ങളിലൂടെ മുൻപും സമൂഹത്തെ ചിന്തിപ്പിക്കാൻ അരുണിന് കഴിഞ്ഞിട്ടുണ്ട്.

വനിതാ ദിനത്തിലും മാതൃ ദിനത്തിലും വ്യത്യസ്തമായ ആശയങ്ങളിലൂടെ പലതവണ അരുൺ രം​ഗത്തെത്തിയിട്ടുണ്ട്. ഇത്തവണയും അതേ രീതിയിൽ തന്നയാണ് അരുൺ തന്റെ ചിത്ര കഥയുമായി എത്തുന്നത്. നീതിക്ക് വേണ്ടി യാചിച്ചു കൈനീട്ടിയവരുടെ മുൻപിൽ തല കുനിച്ചു നിന്ന നീതി ദേവതയ്ക്ക് തന്റെ ചിത്ര കഥയിലൂടെ തല ഉയർത്തിനിന്നു മറുപിടി കൊടുക്കുകയാണ് അരുൺ രാജ്.

ഒരു സസ്പെൻസ് ത്രില്ലർ സിനിമ പോലെ കണ്ടിരിക്കാവുന്ന ഈ ചിത്രകഥ അഭിനേതാക്കളുടെ അസാമാന്യ പ്രകടനംകൂടി ആയപ്പോൾ മണിക്കൂറുകൾ കൊണ്ടാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. സത്യഭാമ, മഹിമ അഭിലാഷ്, ശരത് ശശിധരൻ നാരായണൻ, അമൃത പൂജ, അജാസ് എന്നിവരാണ് അഭിനേതാക്കളായി എത്തുന്നത്.