India Kerala

ഹര്‍ത്താലുമായി മുന്നോട്ട് പോകുമെന്ന് സംയുക്ത സമരസമിതി; നേരിടുമെന്ന് പൊലീസ്

നാളെ നടക്കാനിരിക്കുന്ന ഹര്‍ത്താലുമായി മുന്നോട്ട് പോകുമെന്ന് സംയുക്ത സമരസമിതി. രാജ്യവ്യാപക പ്രക്ഷോഭത്തിന്റെ ഭാഗമായാണ് ഹര്‍ത്താല്‍ നടത്തുന്നത്. ഹർത്താലിനെ ഭീകരവൽക്കരിക്കാൻ ശ്രമിക്കുന്നുണ്ട്. സംഘ്പരിവാറിന്റെ ദുഷ് പ്രചാരണം കൃത്രിമമായ സംഘർഷം സൃഷ്ടിക്കാനാണെന്നും സമരസമിതി നേതാക്കള്‍ തിരുവനന്തപുരത്ത് പറഞ്ഞു.

സംയുക്ത സമിതിയുടെ ഹര്‍ത്താലിനെ നേരിടുമെന്ന് പൊലീസ് . കര്‍ശന നടപടിയുമായി മുന്നോട്ട് പോകും .ക്രമസമാധാനം ഉറപ്പാക്കുന്നതിന്റെ ഭാഗമായി കരുതല്‍ അറസ്റ്റ് ഉള്‍പ്പെടെ ഉണ്ടാകും .അക്രമത്തില്‍ ഏര്‍പ്പെടുകയോ കടകള്‍ അടക്കുകയോ ചെയ്യുന്നവരെ ഉടനടി നീക്കം ചെയ്യും .സര്‍ക്കാര്‍ ഓഫീസുകള്‍, കോടതികള്‍ അടക്കമുള്ളവയ്ക്ക് സുരക്ഷ നല്‍കുമെന്നും പൊലീസ്.സമരവുമായി ബന്ധപ്പെട്ട് ഉച്ചഭാഷിണികള്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്നും പൊലീസ് അറിയിച്ചു.