ബംഗളൂരു മയക്കുമരുന്ന് കേസിലെ സാമ്പത്തിക ഇടപാടിൽ അറസ്റ്റിലായ ബിനീഷ് കോടിയേരിക്ക് ജാമ്യമില്ല. ബിനീഷിന്റെ ജാമ്യാപേക്ഷ ബെംഗളൂരു സിറ്റി സിവില്‍ ആന്‍ഡ് സെഷന്‍സ് കോടതിയാണ് തള്ളി. കേസ് അന്വേഷണം പുരോഗമിക്കുകയാണെന്നും ഇനിയും ആളുകളെ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും ഇ.ഡി. കോടതിയെ അറിയിച്ചു. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അറസ്റ്റും ചോദ്യം ചെയ്യലും നിയമവിരുദ്ധമാണെന്നായിരുന്നു ബിനീഷിന്റെ വാദം. എന്നാൽ കേസിൽ ബിനീഷിന്റെ പങ്ക് വ്യക്തമാക്കുന്ന തെളിവുകൾ ഹാജരാക്കിയാണ് ഇഡി വാദിച്ചത്.
ബിനീഷുമായി ബന്ധപ്പെട്ട കൂടുതല്‍ ആളുകളെയും ചോദ്യം ചെയ്യേണ്ടതുണ്ടെന്നും കോടതിയില്‍ ഇ.ഡി.വ്യക്തമാക്കി. ബിനീഷിന് ജാമ്യം നല്‍കുന്നത് അന്വേഷണത്തെ ബാധിക്കുമെന്നും ഇ.ഡി കോടതിയെ അറിയിച്ചു. ഒക്ടോബര്‍ 29നാണ് ബിനീഷ് അറസ്റ്റിലാകുന്നത്. ഇഡിയുടെ അറസ്റ്റിനെതിരെ ബിനീഷ് നൽകിയ ഹർജിയിൽ കർണാടക ഹൈക്കോടതിയും വാദം കേൾക്കുന്നുണ്ട്.