Association Cultural Europe Kerala Pravasi Switzerland

ജൂബിലി ആഘോഷങ്ങളിലേക്കു പ്രവേശിക്കുന്ന ബി ഫ്രണ്ട്സ് സ്വിറ്റ്സർലാൻഡിന് നവ നേതൃത്വം… ശ്രീ ടോമി തൊണ്ടാംകുഴി പ്രസിഡന്റ് ശ്രീ രതീഷ് രാമനാഥൻ ജനറൽ സെക്രട്ടറി….ശ്രീ വിവേക് നമ്പ്യാർ ട്രഷറർ.

അസോസിയേഷൻ പ്രവർത്തനങ്ങളുടെ വ്യത്യസ്തമായ മേഘലകളിൽ തനിമയ്ക്കും, ഒരുമയ്ക്കും, പുതുമയ്ക്കും, സന്നദ്ധ സേവനങ്ങൾക്കും അറിയപ്പെടുന്ന മികവുറ്റ സംഘടനയായായ ബി ഫ്രണ്ട്‌സ് സ്വിറ്റസർലണ്ട്  എന്ന സാമൂഹിക ,സാംസ്‌കാരിക ,ചാരിറ്റി സംഘടനയെ പുതിയ പടവുകളിലേയ്ക്ക് നയിക്കാനായി നവസാരഥികൾ തെരഞ്ഞെടുക്കപ്പെട്ടു. https://befriends.ch/office-bearers/present/

കഴിഞ്ഞ 23 വർഷക്കാലം സ്വിറ്റ്സർലാൻഡിലെ മലയാളി മനസുകളിൽ പ്രവർത്തനമികവുകൊണ്ടും  , സംഘാടന ശേഷികൊണ്ടും ചിരപ്രതിഷ്ട നേടിയ ബി ഫ്രണ്ട്‌സ് സിൽവർ ജൂബിലി ആഘോഷങ്ങളിലേക്ക് പ്രവേശിക്കുന്ന വർഷമായ  2026 -27 വർഷത്തേക്കുള്ള ഭാരവാഹികളെ തെരെഞ്ഞെടുത്തത്  

രണ്ടായിരത്തിരണ്ടിലെ ഒരു ഞായറാഴ്ചയുടെ സായം  സന്ധ്യയിൽ  സ്വിറ്റസർലണ്ടിലെ സമാനചിന്താഗതിക്കാരായ മുപ്പത്തിയൊന്നു കുടുംബങ്ങളുടെ കൂട്ടായ്മായായി തുടക്കമിട്ട ബി ഫ്രണ്ട്‌സ് മികവുറ്റ പ്രവർത്തന പാരമ്പര്യവുമായി 250 തിലധികം  കുടുംബങ്ങളുടെ കൂട്ടായ്മയിലേക്ക് വളർന്നപ്പോൾ സിൽവർ ജൂബിലിയുടെ  പ്രവർത്തങ്ങൾക്കായി പ്രഗത്ഭരും പ്രവർത്തനപരിചയവുമുള്ള അംഗങ്ങളെ ഉൾപ്പെടുത്തിക്കൊണ്ടാണ് കമ്മിറ്റി രൂപീകരിച്ചിരിക്കുന്നത് .

ഡിസംബർ പതിനാലാം തിയതികൂടേണ്ടിയിരുന്ന ജനറൽ ബോഡി എല്ലാവര്ക്കും പ്രിയങ്കരിയായിരുന്ന അനീനമോളുടെ വേർപാടിനെ തുടർന്ന് മാറ്റിവെക്കപെട്ട മീറ്റിങ്ങ് പിന്നീട് ജനുവരി പതിനൊന്നാം  തിയതി  സൂറിച്ചിലെ സ്റ്റൈൻ മവറിൽ  വെച്ച് നടത്തിയ  ജനറൽ ബോഡി മീറ്റിംഗിലാണ് വരുന്ന രണ്ടു  വർഷത്തേയ്ക്ക് സംഘടനയെ നയിക്കാനുള്ള ഭാരവാഹികളെ ഐക്യകണ്ഠേന തിരഞ്ഞെടുത്തത് .

പ്രെസിഡെന്റ്  ശ്രീമതി ലൂസി വേഴേപറമ്പിലിന്റെ  അധ്യക്ഷതയിൽ കൂടിയ മീറ്റിങ്ങിൽ സെക്രെട്ടറി ശ്രീമതി പുഷ്പാ തടത്തിൽ  കഴിഞ്ഞ രണ്ടുവർഷത്തെ സംഘടനയുടെ പ്രവർത്തങ്ങളുടെ റിപ്പോർട്ട് അവതരിപ്പിച്ചു.ട്രെഷറർ സംഗീത മണിയേരിയും ,ശ്രീ ബോബ് തടത്തിലും ചേർന്ന്   സാമ്പത്തിക റിപ്പോർട്ട് അവതരിപ്പിച്ചു യോഗം പാസാക്കുകയും ചെയ്തു.വിമൻസ് ഫോറം കോഓർഡിനേറ്റർ ശ്രീമതി ഷൈനി മാളിയേക്കലും യൂത്ത് ഫോറം കോഓർഡിനേറ്റർ ലിസാ സൗത്തിലും വാർഷിക പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കുകയും ചെയ്‌തു  .

പ്രസിഡന്റ് തന്റെ അധ്യക്ഷപ്രസംഗത്തിൽ കഴിഞ്ഞ രണ്ടുവർഷക്കാലം സംഘടനയെ മുന്നോട്ടു നയിക്കാനും പ്രവർത്തങ്ങളിൽ ഒത്തൊരുമിച്ചു പ്രവർത്തിക്കുകയും ചെയ്ത സഹപ്രവർത്തകർക്കും അംഗങ്ങൾക്കും  നന്ദി അർപ്പിച്ചു . വിവിധ രീതിയിൽ സംഘടനയുടെ പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോകാൻ സാധിച്ചതിൽ  ചാരിതാർഥ്യമുണ്ടെന്നും  പ്രെസിഡെന്റ്  അഭിപ്രായപ്പെട്ടു .

സംഘടനാ നാട്ടിൽ നടത്തിയ ചാരിറ്റി പ്രവർത്തനങ്ങളെ യോഗം അഭിനന്ദിച്ചു.അംഗങ്ങളുടെ പങ്കാളിത്തവും, കെട്ടുറപ്പും പരിപാടികൾക്ക് ഉറപ്പാക്കിയ ഭാരവാഹികളെ  AGM ന്റെ അഭിനന്ദനവും നന്ദിയും അറിയിച്ചു. തുടർന്ന് സെക്രെട്ടറി  യോഗത്തിനെത്തിയ എല്ലാവർക്കും നന്ദി അർപ്പിക്കുകയും അടുത്ത വർഷത്തേക്ക് നല്ലൊരു ഭരണസമിതിയെ തെരഞ്ഞെടുക്കാനും യോഗത്തിനോട് അഭ്യർത്ഥിച്ചു .തുടർന്ന് ഇലക്‌ഷൻ ഓഫിസേഴ്‌സ്  ആയി ഷൈനി മാളിയേക്കലിനെയും ,ബീനാ കാവുങ്ങലിനെയും യോഗം തെരെഞ്ഞെടുത്തു . തുടർന്ന് ജൂബിലി വർഷത്തിലേക്ക്  ചുക്കാൻ  പിടിക്കാന് നവസാരഥികളെ  തെരെഞ്ഞെടുക്കുന്നതിനായി സംഘടനയുടെ ബൈലോ പ്രകാരമുള്ള തെരെഞ്ഞെടുപ്പ് ചട്ടങ്ങൾ  ഇലക്ഷൻ ഓഫീസർ യോഗത്തിനു വിശദീകരിച്ചു നൽകി .

ജൂബിലി വർഷത്തിലേക്ക് പുതിയതായി നാലുപേരടങ്ങുന്ന അഡ്വൈസറി ബോർഡിനെയും ,വിവിധ പ്രേദേശങ്ങളിൽ ശ്രെദ്ധ കെദ്രീകരിച്ചു പ്രവർത്തിക്കുന്നതിനായി സോൺ ലീഡേഴ്‌സിനെയും ,എക്സിക്യൂട്ടീവ് ,വിമൻസ് ഫോറം ,യൂത്ത് ഫോറം ഭാരവാഹികളെയും യോഗം തെരെഞ്ഞെടുത്തു .

സിൽവർ ജൂബിലി വർഷത്തിൽ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുന്നതിനായി ജനറൽബോഡി ഏകകണ്ഡേന ശ്രീ ടോമി തൊണ്ടാംകുഴിയെ സംഘടനയുടെ പ്രെസിഡന്റായി തെരെഞ്ഞെടുത്തു . നാലാം പ്രാവശ്യമാണ് സംഘടനയുടെ പ്രെസിഡന്റായി അദ്ദേഹം തെരഞ്ഞെടുക്കപ്പെടുന്നത് .സംഘടനയുടെ സെക്രെട്ടറിയായി ശ്രീ രതീഷ് രാമനാഥനേയും  ട്രഷറർ ആയി ശ്രീ വിവേക് നമ്പ്യാരെയും  യോഗം  തെരെഞ്ഞെടുത്തു ..

തുടർന്ന് മറ്റു ഓഫീസ്  ഭാരവാഹികളായി വൈസ് പ്രെസിഡെന്റ് സ്ഥാനത്തേക്ക്  പ്രിൻസ് കാട്രൂകുടിയിൽ ,ജോസ് പെല്ലിശേരി ,ബോബ് തടത്തിൽ എന്നിവരെയും ,ജോയിന്റ് ട്രഷറർ ആയി അഗസ്റ്റിൻ മാളിയേക്കലിനെയും ,ജോയിന്റ് സെക്രട്ടറി ആയി സെബാസ്റ്റിയൻ കാവുങ്ങലിനെയും  ,ആർട്സ് കൺവീനറായി രേഖാ ഗിരീഷിനെയും  ,ജോയിന്റ് ആർട്സ് കൺവീനറായി മേഴ്‌സി വെളിയനേയും  സ്‌പോർട്സ് കൺവീനറായി  ചാൾസ് അങ്ങാടിയത്തിനെയും ,പി ആർ ഓ ആയി ജുബിൻ ജോസെഫിനേയും,   വുമൺസ് ഫോറം കൺവീനർ  ആയി ജൂബി അലാനിക്കലിനെയും ,ജോയിന്റ് കൺവീനർ ആയി സിസി കാരിയപ്പുറത്തിനെയും ,യൂത്ത് ഫോറം കൺവീനേഴ്‌സ് ആയി ജോനാസ് ശാസ്താംകുന്നേലിനെയും ,ഏയ്ഞ്ചൽ മേരി പുതുമനയേയും കമ്മിറ്റി തെരെഞ്ഞെടുത്തു .

.

സോൺ ലീഡേഴ്‌സായി ജൈസൺ കരേടൻ ,സാജു മാത്യു ,ടോണി ഉള്ളാട്ടിൽ ,ജിൻസൺ കിഴക്കേപ്പുറത്തു എന്നിവരെയും കൂടാതെ ജോമോൻ പത്തുപറയിൽ ,ജിമ്മി ശാസ്താംകുന്നേൽ ,ബാബു വേതാനി , എക്സ് ഒഫീഷ്യോ ആയി ലൂസി വേഴേപറമ്പിൽ ,പുഷ്‌പാ തടത്തിൽ എന്നിവരും ,ജോഷി വടക്കുംപാടൻ ,മാത്യു മണികുട്ടിയിൽ ,ബിന്നി വെങ്ങപ്പള്ളിൽ ,അജു മാർഷൽ ,അരുൺ വർഗീസ് ,ജീവൻ കാരിയപ്പുറം എക്സ് ഒഫീഷ്യോ ആയി ലൂസി വേഴേപറമ്പിൽ ,പുഷ്‌പാ തടത്തിൽ എന്നിവരും ,ജോഷി വടക്കുംപാടൻ ,മാത്യു മണികുട്ടിയിൽ ,ബിന്നി വെങ്ങപ്പള്ളിൽ ,അജു മാർഷൽ ,അരുൺ വർഗീസ് ,ജീവൻ കാരിയപ്പുറം,സൂരജ് കാഞ്ഞിന്പുരയിടത്തിൽ  എന്നിവരും എക്സിക്യൂട്ടീവിലേക്കു തെരഞ്ഞെടുക്കപ്പെട്ടു.

അടുത്ത രണ്ടുവർഷത്തെ പ്രേത്യേകതയായി ആദ്യകാലം മുതൽ നാളിതുവരെയുള്ള പ്രവർത്തനങ്ങളിൽ സജീവ സാന്നിദ്ധ്യവും, സംഘടനയുടെ  സ്പന്ദനങ്ങൾ അറിയാവുന്നവരും ,മുൻ ഭാരവാഹികളുമായ നാലുപേരായ ശ്രീ ജോഷി പന്നാരക്കുന്നേൽ ,ജോണി കുരുത്തുകുളങ്ങര ,ഷലിം  വലിയവീട്ടിൽ ,പ്രകാശ് അത്തിപ്പൊഴി എന്നിവരെ അഡ്വൈസറി ബോർഡിലേക്കും തെരഞ്ഞെടുക്കപ്പെട്ടു . കൂടാതെ സംഘടനാ ഓഡിറ്റർ ആയി ശ്രീ ടെർളി കണ്ടൻകേരിയെയും യോഗം തെരെഞ്ഞെടുത്തു 

പുതിയ നേതൃത്വത്തിൽ പ്രവർത്തന പരിചയവും, അനുഭവസമ്പത്തും ഉള്ളവരോടൊപ്പം, നവാഗതരും ചേരുന്നത് ജൂബിലി ആഘോഷങ്ങൾക്ക് മുതൽക്കൂട്ടായിരിക്കുമെന്ന് AGM വിലയിരുത്തി. ശ്രീ ടോമി തൊണ്ടാംകുഴി നാലാം പ്രാവശ്യമാണ്  പ്രെസിഡന്റായി  തെരഞ്ഞെടുക്കപ്പെടുന്നത് ,ഇത് ഒരു പക്ഷേ സ്വിസ് മലയാളീ സംഘടനകളിൽ അപൂർവ്വമായിരിക്കാം ..അതുപോലെ  കമ്മിറ്റിയിലെ ഓരോ അംഗങ്ങളും വിവിധ സ്ഥാനങ്ങളിൽ പലപ്രാവശ്യമായി സേവനം അനുഷ്ഠിച്ചിട്ടുള്ളവരാണെന്നുള്ളത് ജൂബിലി ആഘോഷങ്ങൾക്കായുള്ള മുതൽക്കൂട്ടായി വേണം വിലയിരുത്തുവാൻ.

ഊർജസ്വലരും കർമ്മധീരരുമായ പുതിയ ഭാരവാഹികളെ മുൻ പ്രസിഡന്റ് ശ്രീമതി ലൂസി വേഴേപറമ്പിലും ,സെക്രട്ടറി പുഷ്പ തടത്തിലും  പ്രത്യേകം അഭിനന്ദിച്ചു .  തുടര്ന്ന് പുതിയ കമ്മിറ്റിക്ക് ആശംസകൾ അർപ്പിച്ചുകൊണ്ടു സംഘടനയുടെ മുൻപ്രസിഡന്റുമാരും പുതിയ വൈസ് പ്രെസിഡന്റുമാരായി തെരെഞ്ഞെടുക്കപ്പെട്ടവരുമായ  ശ്രീ ജോസ് പെല്ലിശേരി ,ശ്രീ ബോബ് തടത്തിൽ ,ശ്രീ  പ്രിൻസ് കാട്രൂകുടിയിൽ എന്നിവർ സംസാരിച്ചു.

തങ്ങളില്‍ അര്പ്പിച്ച വിശ്വാസത്തിന് നന്ദി പറഞ്ഞു കൊണ്ട് പുതുതായി തെരെഞ്ഞെടുക്കപ്പെട്ട പ്രെസിഡെന്റ് ടോമി തൊണ്ടാംകുഴി നടത്തിയ പ്രസംഗത്തില്‍  ജൂബിലി നിറവിലേക്കെത്തുന്ന നമ്മുടെ കൂട്ടായ്‌മ ഭാരിച്ച ഒരു ഉത്തരവാദിത്തമാണ് നമ്മളെ ഏല്പിച്ചിരിക്കുന്നതെന്നും എന്നാൽ   വർഷങ്ങളായി സംഘടനയുടെ ഉന്നമനത്തിനായി ഉറച്ചു നിൽക്കുന്ന  പ്രഗത്ഭരായ ഒരു ടീമിനെയാണ് എക്സികുട്ടീവ് കമ്മിറ്റിയിലേക്ക് ലഭിച്ചിരിക്കുന്നതെന്നും  അതുകൊണ്ടു പ്രവർത്തനവീഥി   ലളിതമായിരിക്കും എന്ന് പൂർണ്ണമായും വിശ്വസിക്കുന്നുവെന്നും സൂചിപ്പിച്ചു .അതുപോലെ . ജൂബിലി വർഷത്തിലേക്കു കടക്കുന്ന സംഘടനയുടെ പ്രവർത്തനപരിപാടികളിൽ താൻ വിഭാവനം ചെയുന്ന കർമ്മപദ്ധതികളെക്കുറിച്ചു  യോഗത്തിൽ  വിശദീകരിച്ചു.

വുമൻസ്‌ഫോറത്തിനെ പ്രതിനിധീകരിച്ചു തെരെഞ്ഞെടുക്കപ്പെട്ട കോഓർഡിനേറ്റർ ശ്രീമതി ജൂബി അലാനിക്കലും ,സിസി കാരിയപ്പുറവും  സംസാരിച്ചു …സംഘടനയുടെ എല്ലാ പരിപാടികളിലും കൂടുതൽ സ്‌ത്രീ പങ്കാളിത്തം ഉറപ്പുവരുത്തുവാനുള്ള ശ്രെമവും അതുപോലെ വനിതകൾക്കായി വ്യത്യസ്തയാർന്ന പ്രോഗ്രാമുകൾ അനാവരണം ചെയ്യുവാൻ മറ്റുള്ളവരുമായി ആലോചിച്ചു വേണ്ടത് ചെയ്യുമെന്ന് യോഗത്തെ അറിയിച്ചു.

മുൻവർഷങ്ങളിലെപ്പോലെ  പോലെ നല്ല പ്രവർത്തനം കാഴ്ചവയ്ക്കുവാന്‍   സെക്രെട്ടറി രതീഷ് രാമനാഥൻ എല്ലാവരുടെയും സഹായം അഭ്യര്ഥിച്ചു, മുൻ ഭാരവാഹികളെ മാർഗദർശികളാക്കികൊണ്ടുതന്നെ പുതിയ ആശയങ്ങളുമായി സംഘടനയുടെ മികവിനായി അടുത്ത രണ്ടുവർഷം കൈകോർത്തു ഒരേ മനസ്സോടെ നമ്മൾക്ക് പ്രവർത്തിക്കാമെന്നും  …അതിനായി മനസ്സുകാണിച്ച എല്ലാ സുഹൃത്തുക്കളോടും, അംഗങ്ങളോടും  ഈ അവസരത്തിൽ നന്ദിയും  രേഖപ്പെടുത്തുന്നതായി  തൻറെ നന്ദി പ്രകാശനത്തിൽ അറിയിച്ചു.

സംഘടനയുടെ മുന്നോട്ടുള്ള പ്രവർത്തനങ്ങൾക്ക്  എല്ലാ അംഗങ്ങളുടെയും പങ്കാളിത്തം ഉറപ്പുവരുത്തണമെന്ന് താൽപ്പര്യപ്പെട്ടുകൊണ്ടു യോഗം പര്യവസാനിച്ചു ….