Kerala

1960 ൽ കൊച്ചി കപ്പൽശാലയ്ക്കായി പള്ളിയും സെമിത്തേരിയും വിട്ടുനൽകി; പള്ളി മാറ്റി സ്ഥാപിച്ചിട്ട് 50 വർഷം

കൊച്ചിൻ ഷിപ്പിയാർഡിന് വേണ്ടി പള്ളിയും സിമിത്തെരിയും വിട്ടുകൊടുത്ത വരവുകാട് അംബികാപുരം പള്ളിയുടെ സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി. സെപ്റ്റംബർ 15 നു പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ ജൂബിലി സമ്മേളനം ഉദ്ഘാടനം ചെയ്യും. മന്ത്രി പി രാജീവ് ചടങ്ങിൽ മുഖ്യാതിഥിയാകും.

കൊച്ചിൻ ഷിപ്പ്യാർഡ് യാഥാർഥ്യമാക്കിയതിൽ ചരിത്രപരമായ പങ്ക് അംബികാപുരം വ്യാകുലമാതാ പള്ളിക്ക് ഉണ്ട് . 1960-ൽ കപ്പൽശാലക്കായി സ്ഥലമെടുപ്പ് ആരംഭിച്ചപ്പോൾ നിർദേശിക്കപ്പെട്ട പദ്ധതി പ്രദേശം മുഴുവൻ പെരുമാനൂർ ഇടവകയുടെ പരിധിയിലായിരുന്നു. കപ്പൽ നിർമ്മാണശാല യാഥാർത്ഥ്യം ആക്കുന്നതിനായി വരവുകാട്ട് കുരിശുപള്ളിയും, പൂർവ്വികരെ അടക്കം ചെയ്ത സിമിത്തേരിയും അന്ന് വിട്ടു നൽകി. അംബികാപുരം പള്ളി സ്ഥാപിതമായിട്ട് ഇന്ന് 50 വർഷം പൂർത്തിയാകുന്നു.

സുവർണ ജൂബിലിയോട് അനുബന്ധിച്ച് വിപുലമായ ആഘോഷ പരിപാടികൾ ആണ് സംഘടിപ്പിച്ചിരിക്കുന്നത്. ജൂബിലി ആഘോഷങ്ങൾക്ക് വികാരി ഫാ.ജസ്റ്റിൻ ആട്ടുള്ളി, സഹ വികാരി ഫാ. ഷാമിൻ ജോസഫ് തൈക്കൂട്ടത്തിൽ ജൂബിലി കൺവീനേഴ്സ് തദ്ദേവൂസ് തുണ്ടിപ്പറമ്പിൽ, ജോൺസൻ ചൂരപ്പറമ്പിൽ എന്നിവർ നേതൃത്വം നൽകുന്നു.