India Kerala

AI INTERNATIONAL COLLEGE വിദ്യാര്‍ഥികള്‍ക്കായി മാനേജ്മെന്‍റ് എഡ്യുക്കേഷണല്‍ സ്കില്‍ പ്രോഗ്രാം സംഘടിപ്പിച്ചു

മലപ്പുറം ഇന്‍കെല്‍ എജ്യൂസിറ്റിയില്‍ പ്രവര്‍ത്തിക്കുന്ന AI International Collegeന്‍റെ ആഭിമുഖ്യത്തില്‍ മാനേജ്മെന്‍റ് വിദ്യാഭ്യാസത്തില്‍ താല്‍പര്യമുള്ള വിദ്യാര്‍ഥികള്‍ക്കായി കരിയര്‍ വാക്സിന്‍ എന്ന പേരില്‍ എഡ്യുക്കേഷണല്‍ ഇവന്‍റ് സംഘടിപ്പിച്ചു. കേരളത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികളും രക്ഷിതാക്കളും പങ്കെടുത്ത പരിപാടിയില്‍ ദക്ഷിണേന്ത്യയിലെ വിവിധ മേഖലകളില്‍ നിന്നുള്ള മാനേജ്മെന്‍റ് വിദ്യാഭ്യാസ വിദഗ്ധര്‍ സംബന്ധിച്ചു.

വിദേശത്തും സ്വദേശത്തുമായി നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കൈകാര്യം ചെയ്യുന്ന അറ്റ്‍ലസ് ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റ്യൂഷന്‍റെ കീഴില്‍ വരുന്ന വിദ്യാഭ്യാസ സംരംഭമാണ് AI International College. AICTE അംഗീകാരത്തോടു കൂടിയ PGDM പ്രോഗ്രാമുകളും വിവിധ തൊഴിലധിഷ്ഠിത ആഡ് ഓണ്‍ കോഴ്സുകളും ഇവിടെയുണ്ട്. അറ്റ്‍ലസ് ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റ്യൂഷന്‍ ഡയറക്ടര്‍ സച്ചിന്‍ പാട്ടീല്‍, കോളേജ് ഡയറക്ടര്‍ ഡോ. മുനിറുദ്ദീന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.