തിരുവനന്തപുരം നഗരൂരിൽ ഇരുചക്ര വാഹനവും ബസും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. നഗരൂർ നന്ദായ് വനം സ്വദേശി പ്രകാശ് (60) ആണ് മരിച്ചത്. നഗരൂർ നെടുമ്പറമ്പ് റോഡിൽ നെയ്ത്തുശാല ജംഗ്ഷനിലാണ് അപകടമുണ്ടായത്.
Related News
പ്ലസ് വൺ പ്രവേശനം; അപേക്ഷ സമർപ്പിക്കാനുള്ള സമയം നീട്ടി
സംസ്ഥാനത്ത് പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷ സമര്‍പ്പിക്കാനുള്ള സമയം നീട്ടി. തിങ്കളാഴ്ച വൈകുന്നേരം അഞ്ച് മണി വരെ അപേക്ഷ നല്‍കാമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. സിബിഎസ്ഇ വിദ്യാര്‍ത്ഥികള്‍ നല്കിയ ഹര്‍ജിയിലാണ് തീരുമാനം. പ്ലസ് വണ്‍ പ്രവേശനത്തിനുളള സമയ പരിധി ഇന്നലെ ഹൈക്കോടതി ഒരു ദിവസം നീട്ടി നല്കി ഇടക്കാല ഉത്തരവ് പുറത്തിറക്കിയിരുന്നു. എന്നാല്‍ പ്രവേശനത്തിനുളള സമയ പരിധി അടുത്ത തിങ്കളാഴ്ച വരെ നീട്ടണമെന്ന് ഹർജിക്കാർ ആവശ്യപ്പെടുകയായിരുന്നു. സമയപരിധി ഇനിയും നീട്ടാനാവില്ലെന്നായിരുന്നു സംസ്ഥാന സര്‍ക്കാര്‍ നിലപാട്. സ്റ്റേറ്റ് സിലബസില്‍ പഠിച്ച […]
പത്തനംതിട്ടയിൽ കുളത്തിൽ വീണ് യുവാവ് മരിച്ചു
പത്തനംതിട്ട മാന്തുക അമ്മൂമ്മക്കാവിന് സമീപം കുളത്തിൽ വീണ് യുവാവ് മരിച്ചു. മാന്തുക അമ്മുമ്മക്കാവിൽ മേലേതിൽ വിഷ്ണു (32) ആണ് മരിച്ചത്. പാറപ്പുറത്ത് നിന്ന് കാല് തെന്നി പാറക്കുളത്തിൽ വീഴുകയായിരുന്നു എന്ന് നാട്ടുകാർ പറഞ്ഞു. വീട്ടുകാരുടെ ബഹളം കേട്ട് നാട്ടുകാർ എത്തിയാണ് കുളത്തിൽ നിന്ന് വിഷ്ണുവിനെ ആശുപത്രിയിൽ എത്തിച്ചത്. മരിച്ച വിഷ്ണു കുളനട സ്റ്റാന്റിലെ ഓട്ടോ ഡ്രൈവർ ആണ്. മൃതദേഹം പന്തളത്തെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്നു.
ആധാർ കാർഡും വോട്ടർ ഐഡിയും ബന്ധിപ്പിക്കേണ്ട അവസാന തിയതി നീട്ടി
ആധാർ കാർഡും വോട്ടർ ഐഡിയും ബന്ധിപ്പിക്കേണ്ട അവസാന തിയതി നീട്ടി. 2023 ഏപ്രിൽ 1 ആയിരുന്ന തിയതിയാണ് മാർച്ച് 31, 2024 ലേക്ക് നീട്ടിയത്. ആധാർ കാർഡ് വോട്ടേഴ്സ് ഐഡിയുമായി ബന്ധിപ്പിക്കുന്നത് നിലവിൽ നിർബന്ധമല്ലെങ്കിലും ഭാവിയിൽ ഇത് നിർബന്ധമാക്കിയേക്കുമെന്നാണ് റിപ്പോർട്ട്. നിലവിൽ 54.32 കോടി ആധാർ നമ്പറുകൾ സർക്കാർ ശേഖരിച്ചിട്ടുണ്ടെന്നും എന്നാൽ ഇവ വോട്ടർ ഐഡിയുമായി ലിങ്ക് ചെയ്തിട്ടില്ലെന്നുമാണ് വിവരം. ഇലക്ഷൻ കമ്മീഷന്റെ വിവരം പ്രകാരം രാജ്യത്ത് 95 കോടി രജിസ്റ്റേർഡ് വോട്ടർമാരുണ്ട്.