Education Kerala

ലോക് ഡൗൺ നിയമങ്ങൾ പാലിച്ചുകൊണ്ട് അക്കാദമിക് വര്‍ഷം ആരംഭിക്കുന്നതിന് വിദ്യാഭ്യാസ വകുപ്പ് തയ്യാറെടുക്കുന്നു

ഇതിനായി അധ്യാപകരെ സജ്ജരാക്കുന്നതിനുള്ള ഓൺലൈൻ പരിശീലന പദ്ധതി വ്യാഴാഴ്ച ആരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ് അറിയിച്ചു

ലോക് ഡൗൺ നിയമങ്ങൾ പാലിച്ചുകൊണ്ട് ഇത്തവണത്തെ അക്കാദമിക് വര്‍ഷം ആരംഭിക്കുന്നതിന് വിദ്യാഭ്യാസ വകുപ്പ് തയ്യാറെടുക്കുന്നു. ഇതിനായി അധ്യാപകരെ സജ്ജരാക്കുന്നതിനുള്ള ഓൺലൈൻ പരിശീലന പദ്ധതി വ്യാഴാഴ്ച ആരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ് അറിയിച്ചു. വിക്ടേഴ്സ് ചാനലിലൂടെയും ഓൺലൈനായുമായാണ് പരിശീലനം.

കൊവിഡും ലോക്ക് ഡൌണും വിദ്യാഭ്യാസ മേഖലയെ താളം തെറ്റിച്ചിരിക്കുകയാണ്. പുതിയ അധ്യയനവര്‍ഷം തുടങ്ങുന്നത് സംബന്ധിച്ചും അവ്യക്തതകള്‍ ഏറെയാണ്. എങ്കിലും ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് അധ്യയനം മുടങ്ങാതിരിക്കാനാണ് ശ്രമമെന്ന് വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി.അവധിക്കാലത്തെ അധ്യാപക പരിശീലനം ഓണ്‍ലൈന്‍ വഴി നടപ്പാക്കാനാണ് തീരുമാനം. കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെയും ഓൺലൈനായും പരിശീലനം നടപ്പിലാക്കുന്നത്. അതിനനുസരിച്ച് മോഡ്യൂളുകൾ ചിട്ടപ്പെടുത്തിയിട്ടുണ്ടെന്നും വിദ്യാഭ്യാസ മന്ത്രി ഫേസ്ബുക്കില്‍ വ്യക്തമാക്കി. ഒന്നുമുതൽ ഏഴുവരെ ക്ലാസ്സുകളിലെ അധ്യാപകർക്കാണ് ആദ്യഘട്ടത്തിൽ പരിശീലനം നൽകുക. എല്ലാ അധ്യാപകരും പരിശീലന പരിപാടിയിൽ പങ്കെടുക്കണം. ജൂൺ ഒന്നിന്

സ്കൂളുകൾ തുറക്കാൻ കഴിയും എന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ സാഹചര്യം അനുകൂലമല്ലാത്ത പക്ഷം അന്നുതന്നെ ഓൺലൈൻ ക്ലാസുകൾ ആരംഭിക്കുന്നതിനുള്ളള്ള ശ്രമങ്ങളാണ് വിദ്യാഭ്യാസവകുപ്പ് നടത്തുന്നതെന്നും മന്ത്രി അറിയിച്ചു.